Malayali Media
India

'അസാധാരണ വലിപ്പമുള്ള മത്സ്യങ്ങളെ ഭക്ഷിക്കരുത്'; നേപ്പാളിലെ പ്രളയത്തിന് പിന്നാലെ ജാഗ്രതാനിർദ്ദേശവുമായി ബിഹാർ ഭരണകൂടം

02 Sept 2026244 views 3 min read
'അസാധാരണ വലിപ്പമുള്ള മത്സ്യങ്ങളെ ഭക്ഷിക്കരുത്'; നേപ്പാളിലെ പ്രളയത്തിന് പിന്നാലെ ജാഗ്രതാനിർദ്ദേശവുമായി ബിഹാർ ഭരണകൂടം
Advertisement

പട്‌ന: നേപ്പാളിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് അതിർത്തി പങ്കിടുന്ന നദികളിലൂടെ ബിഹാറിലേക്ക് ഒഴുകിയെത്തുന്ന വലിപ്പമേറിയ മീനുകൾ ഭക്ഷിക്കരുതെന്ന് കർശന ജാഗ്രതാനിർദ്ദേശം. ഇത്തരം മീനുകൾക്ക് സാധാരണയിൽ കവിഞ്ഞ വലിപ്പമുണ്ടെന്നും ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇവയെ വിൽക്കുന്നതിനും സമ്പൂർണ്ണ വിലക്കുണ്ട്. സംസ്ഥാനത്തെ ക്ഷീര, മത്സ്യ, മൃഗസംരക്ഷണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നേപ്പാളിൽ നിന്നുള്ള മലവെള്ളപ്പാച്ചിലിൽ എത്തുന്ന മീനുകളെ പിടിക്കാനോ വിൽക്കാനോ ആഹാരമാക്കാനോ പാടില്ലെന്നും, ഇവ കഴിച്ച ചിലർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വകുപ്പിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്ക ജലം ബിഹാറിന്റെ അതിർത്തിമേഖലകളിലേക്കാണ് വ്യാപകമായി എത്തിച്ചേരുന്നത്. ചമ്പാരൻ ജില്ലയിലെ ബഗാഹ, ഗോപാൽഗഞ്ച്, സാരൻ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ അസാധാരണ വലിപ്പമുള്ള മീനുകളെ കാണുകയും നാട്ടുകാർ അവയെ പിടികൂടുകയും ചെയ്തിരുന്നു. ഡോൾഫിനുകളോട് സാമ്യമുള്ള അപൂർവ്വ ഇനങ്ങളായ ബരാലി, ഗോയിത തുടങ്ങിയ മീനുകളെയാണ് പ്രധാനമായും ലഭിച്ചത്. ഇവയ്ക്ക് 27 മുതൽ 45 കിലോഗ്രാം വരെ ഭാരമുണ്ടെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. ഈ മത്സ്യം കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്ന വിവരത്തെ തുടർന്നാണ് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. പ്രളയജലത്തിൽ നിന്നുള്ള മീനുകൾ പിടികൂടുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ക്ഷീര, മത്സ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി നന്ദ് കിഷോർ റാമും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങളും മാലിന്യങ്ങളും കലർന്നാണ് പ്രളയജലം ഒഴുകിയെത്തുന്നത് എന്നതിനാൽ ഇത്തരം മീനുകളിൽ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിരിക്കാൻ വലിയ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇവ ഭക്ഷിച്ചതിനെത്തുടർന്ന് ബുദ്ധിമുട്ടുകൾ നേരിട്ടവർ അടിയന്തരമായി ആശുപത്രികളിൽ ചികിത്സ തേടണം. സാധാരണയിലധികം വലിപ്പമുള്ള മീനുകൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ ഭരണകൂടത്തെയോ ജില്ലാ ഫിഷറീസ് അധികൃതരെയോ ഉടൻ വിവരം അറിയിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Tags:#bihar#nepal flood
Advertisement

Related News

ഡി.എം.കെ ഭരണകാലത്ത് കർഷകർക്കും അധ്യാപകർക്കുമെതിരെ എടുത്ത കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വിജയ്

ഡി.എം.കെ ഭരണകാലത്ത് കർഷകർക്കും അധ്യാപകർക്കുമെതിരെ എടുത്ത കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വിജയ്

സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണം: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണം: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

ആന്ധ്രാപ്രദേശിൽ മലേറിയ പ്രതിരോധ ഗുളിക കഴിച്ച ഏഴുവയസ്സുകാരി മരിച്ചതായി പരാതി; 52 പേർ വിവിധ ആശുപത്രികളിൽ

ആന്ധ്രാപ്രദേശിൽ മലേറിയ പ്രതിരോധ ഗുളിക കഴിച്ച ഏഴുവയസ്സുകാരി മരിച്ചതായി പരാതി; 52 പേർ വിവിധ ആശുപത്രികളിൽ

ജയിലിൽ ആത്മീയ പുസ്തകങ്ങൾ വായിക്കാൻ അനുവദിക്കണം; നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസ് പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു

ജയിലിൽ ആത്മീയ പുസ്തകങ്ങൾ വായിക്കാൻ അനുവദിക്കണം; നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസ് പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു

ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്ന കർഷകത്തൊഴിലാളി; ചെല്ലത്തിന് വിജയ്‌യുടെ സ്നേഹ സമ്മാനമായി 50,000 രൂപയുടെ സൺഗ്ലാസ്

ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്ന കർഷകത്തൊഴിലാളി; ചെല്ലത്തിന് വിജയ്‌യുടെ സ്നേഹ സമ്മാനമായി 50,000 രൂപയുടെ സൺഗ്ലാസ്

Comments

Add a Comment

Our Channels

'അസാധാരണ വലിപ്പമുള്ള മത്സ്യങ്ങളെ ഭക്ഷിക്കരുത്'; നേപ്പാളിലെ പ്രളയത്തിന് പിന്നാലെ ജാഗ്രതാനിർദ്ദേശവുമായി ബിഹാർ ഭരണകൂടം | Malayali Media