Malayali Media
India

കേരള ഹൗസ് ഓണാഘോഷത്തിനിടെ പി.കെ. ശ്രീമതിയെ വേദിയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇത്തവണത്തേത് 'തൂഫാൻ ഓണ'മെന്ന് രമേശ് ചെന്നിത്തല

20 Aug 202620 views 3 min read
കേരള ഹൗസ് ഓണാഘോഷത്തിനിടെ പി.കെ. ശ്രീമതിയെ വേദിയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇത്തവണത്തേത് 'തൂഫാൻ ഓണ'മെന്ന് രമേശ് ചെന്നിത്തല
Advertisement

ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയെ വേദിയിലേക്ക് വിളിച്ച് ഇരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാൻ എം.പി, വി. മുരളീധരൻ എം.എൽ.എ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്ന ചടങ്ങിലാണ് വേറിട്ട ഈ കാഴ്ച അരങ്ങേറിയത്. പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് സദസ്സിൽ മുൻ മന്ത്രി കൂടിയായ പി.കെ. ശ്രീമതി ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.

എല്ലാവർക്കും സന്തോഷവും ഐശ്വര്യവും ആഹ്ലാദവും നിറഞ്ഞ ഊഷ്മളമായ ഓണാശംസകൾ നേർന്നു സംസാരിച്ചു തുടങ്ങിയ മുഖ്യമന്ത്രി, 'ശ്രീമതി ടീച്ചർ കൂടിയുണ്ട്, വാ വാ ടീച്ചർ കൂടി വാ, സ്റ്റേജിലേക്ക് ഇരിക്കൂ' എന്ന് നേരിട്ട് ക്ഷണിച്ചാണ് അവരെ വേദിയിലേക്ക് സ്വീകരിച്ചത്. ഉത്സവകാലത്ത് വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതെ നോക്കുക എന്നത് സർക്കാരിന് വലിയൊരു വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സപ്ലൈകോയും ഓണച്ചന്തകളും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്തയും മറ്റ് കുടിശ്ശികകളും പൂർണ്ണമായി വിതരണം ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, തനിക്ക് ഇത്തവണത്തേത് 'തൂഫാൻ ഓണം' ആയിരുന്നുവെന്നും അങ്ങനെ ആഘോഷിക്കാനാണ് തീരുമാനമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. താനുൾപ്പെടെയുള്ളവർ ഓണാട്ടുകരക്കാരാണെന്നും മറ്റുള്ളവർക്ക് ഓണമുണ്ണാൻ അവസരമൊരുക്കാൻ ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും മന്ത്രി പറഞ്ഞു.

Advertisement

Related News

കേരളത്തിലെ വി.സിമാർ രാഷ്ട്രീയ അജണ്ടയോടെ പ്രവർത്തിക്കുന്നു; ആർ.എസ്.എസ് പരിപാടികളിലെ പങ്കാളിത്തത്തെ അപലപിച്ച് എസ്.എഫ്.ഐ ദേശീയ നേതാവ് ഐഷി ഘോഷ്

കേരളത്തിലെ വി.സിമാർ രാഷ്ട്രീയ അജണ്ടയോടെ പ്രവർത്തിക്കുന്നു; ആർ.എസ്.എസ് പരിപാടികളിലെ പങ്കാളിത്തത്തെ അപലപിച്ച് എസ്.എഫ്.ഐ ദേശീയ നേതാവ് ഐഷി ഘോഷ്

ഭോപ്പാലിൽ ‘ജെൻ ആൽഫ’ വിദ്യാർത്ഥി പ്രതിഷേധം: റീജിയണൽ സ്കൂളുകളെ കേന്ദ്രീയ വിദ്യാലയത്തിൽ ലയിപ്പിക്കുന്നതിനെതിരെ സമരം

ഭോപ്പാലിൽ ‘ജെൻ ആൽഫ’ വിദ്യാർത്ഥി പ്രതിഷേധം: റീജിയണൽ സ്കൂളുകളെ കേന്ദ്രീയ വിദ്യാലയത്തിൽ ലയിപ്പിക്കുന്നതിനെതിരെ സമരം

തമിഴ്‌നാട്ടിലെ എം.എൽ.എമാർക്ക് കാറും പ്രതിമാസം 75,000 രൂപ അലവൻസും; മുഖ്യമന്ത്രി  വിജയ്‌യുടെ   പ്രഖ്യാപനം

തമിഴ്‌നാട്ടിലെ എം.എൽ.എമാർക്ക് കാറും പ്രതിമാസം 75,000 രൂപ അലവൻസും; മുഖ്യമന്ത്രി വിജയ്‌യുടെ പ്രഖ്യാപനം

സ്വാതന്ത്ര്യദിനത്തിൽ ബുർഖ ധരിച്ചുള്ള നൃത്ത ദൃശ്യങ്ങൾ പ്രചരിച്ച സംഭവം: യുപിയിൽ  സ്വകാര്യ സ്കൂൾ അധികൃതർ സീൽ ചെയ്തു

സ്വാതന്ത്ര്യദിനത്തിൽ ബുർഖ ധരിച്ചുള്ള നൃത്ത ദൃശ്യങ്ങൾ പ്രചരിച്ച സംഭവം: യുപിയിൽ സ്വകാര്യ സ്കൂൾ അധികൃതർ സീൽ ചെയ്തു

മലിനജല പ്ലാന്റ് ടെൻഡർ ക്രമക്കേട്: മുൻ മന്ത്രിയും എ.എ.പി നേതാവുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ

മലിനജല പ്ലാന്റ് ടെൻഡർ ക്രമക്കേട്: മുൻ മന്ത്രിയും എ.എ.പി നേതാവുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ

Comments

Add a Comment

Our Channels

കേരള ഹൗസ് ഓണാഘോഷത്തിനിടെ പി.കെ. ശ്രീമതിയെ വേദിയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇത്തവണത്തേത് 'തൂഫാൻ ഓണ'മെന്ന് രമേശ് ചെന്നിത്തല | Malayali Media