Malayali Media
Health

ജീവൻരക്ഷാ മരുന്നുകൾക്ക് 70 ശതമാനം വരെ വില കുറഞ്ഞേക്കും; വ്യാപാര മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര നീക്കം

09 Oct 20263 views 3 min read
ജീവൻരക്ഷാ മരുന്നുകൾക്ക് 70 ശതമാനം വരെ വില കുറഞ്ഞേക്കും; വ്യാപാര മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര നീക്കം
Advertisement

ന്യൂഡൽഹി: ക്യാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം 30 ശതമാനമായി നിജപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സുപ്രീംകോടതിയുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് വിതരണക്കാർക്ക് നൽകുന്ന തുകയ്ക്ക് മുകളിലുള്ള വ്യാപാര മാർജിൻ പരിമിതപ്പെടുത്താൻ നടപടി തുടങ്ങിയത്. പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ വിപണിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക് 70 ശതമാനം വരെ വില കുറയാൻ സാധ്യതയുണ്ട്.

പേറ്റന്റുള്ളതും ഉയർന്ന വിലയുള്ളതുമായ ജീവൻരക്ഷാ മരുന്നുകളെ ഉൾപ്പെടുത്തിയാണ് വിപണിയിലെ അമിത ലാഭവിഹിതത്തിന് തടയിടാൻ സർക്കാർ ലക്ഷ്യമിടുന്നത്. 2019-ൽ 42 ക്യാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ പരിമിതപ്പെടുത്തി നടപ്പാക്കിയ പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് ഈ വിപുലമായ നടപടി.

Tags:#ക്യാൻസർ മരുന്നുകളുടെ വിലക്കുറവ്#ജീവൻരക്ഷാ മരുന്നുകൾ വില നിയന്ത്രണം#വ്യാപാര മാർജിൻ 30 ശതമാനം#കേന്ദ്ര സർക്കാർ മരുന്ന് വില പരിഷ്കരണം#സുപ്രീംകോടതി വിമർശനം മരുന്ന് വില#പേറ്റന്റ് മരുന്നുകൾ വിലക്കുറവ്#ക്യാൻസർ മരുന്ന് ലാഭവിഹിതം#ന്യൂഡൽഹി വാർത്തകൾ#Cancer Drug Price Drop India#Life Saving Drugs Trade Margin Cap#30 Percent Trade Margin Cap#Supreme Court Cancer Drugs MRP#Patented Medicine Price Cut
Advertisement

Related News

Comments

Add a Comment

Our Channels

ക്യാൻസർ, ജീവൻരക്ഷാ മരുന്നുകളുടെ വില കുത്തനെ കുറയും; കേന്ദ്ര നീക്കം | Malayali Media