വിദേശ പര്യടനത്തിനിടെ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് ഗായിക റിമി ടോമി. പ്രകൃതിഭംഗി ആസ്വദിക്കുന്ന സന്തോഷനിമിഷങ്ങൾ ഉൾക്കൊള്ളിച്ചുള്ള ദൃശ്യങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
പ്രകൃതിയുടെ ഈ അത്ഭുതത്തിന് അരികിൽ നിൽക്കുമ്പോൾ അതിന്റെ ശക്തി അനുഭവപ്പെട്ടതായും മുഖത്ത് മൂടൽമഞ്ഞ് വന്നുപതിച്ച അനുഭവമുണ്ടായതായും റിമി കുറിച്ചു. ചുറ്റും സൗന്ദര്യം മാത്രമാണെന്നും ശ്വാസം നിലച്ചുപോകുന്ന ഈ അനുഭവം എന്നെന്നും ഓർത്തുനിൽക്കുന്ന സുന്ദരമായ ഓർമ്മയാണെന്നും താരം പ്രതികരണത്തിൽ വ്യക്തമാക്കി.





