Malayali Media
Entertainment

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'തേന്മാവിൻ കൊമ്പത്ത്' ഒക്ടോബർ എട്ടിന് വീണ്ടും വെള്ളിത്തിരയിൽ

27 Sept 202659 views 3 min read
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'തേന്മാവിൻ കൊമ്പത്ത്' ഒക്ടോബർ എട്ടിന് വീണ്ടും വെള്ളിത്തിരയിൽ
Advertisement

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വിസ്മയ ചിത്രങ്ങളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'തേന്മാവിൻ കൊമ്പത്ത്' പുത്തൻ ദൃശ്യ-ശ്രാവ്യ മികവോടെ വീണ്ടും സിനിമാശാലകളിലേക്ക്. 1994-ൽ പുറത്തിറങ്ങിയ ചിത്രം അത്യാധുനിക സാങ്കേതിക തികവോടെ ഒക്ടോബർ എട്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യും. ചിത്രത്തിലെ നായിക ശോഭന തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

പ്രിയദർശൻ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രസിദ്ധി ക്രിയേഷൻസ്, സൂര്യ സിനി ആർട്സ് എന്നിവയുടെ ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും സംയുക്തമായാണ് ചിത്രത്തിന്റെ 4K റീ-മാസ്റ്ററിങ് പൂർത്തിയാക്കിയത്.

മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനുമെല്ലാം ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ്. പ്രണയവും ഹാസ്യവും ഗ്രാമീണതയും മനോഹരമായ ഈണങ്ങളും ഒത്തുചേർന്ന ചിത്രം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും മലയാളികൾക്ക് പ്രിയങ്കരമായി തുടരുന്നു. മോഹൻലാൽ-ശോഭന ജോഡിയുടെ ഏറ്റവും ജനപ്രിയമായ ഈ ചിത്രം വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള സുവർണ്ണാവസരമാണ് പുനഃപ്രദർശനത്തിലൂടെ കൈവരുന്നത്.

യഥാർത്ഥ 35 എംഎം പ്രിന്റിൽ നിന്ന് 4K സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കാൻ ചെയ്ത് പുനർനിർമ്മിച്ച പതിപ്പാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ തനത് ദൃശ്യഭംഗിയും പഴയ ഫിലിം പ്രിന്റിന്റെ സൂക്ഷ്മതയും നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് നടത്തിയിരിക്കുന്നത്. ഗാനങ്ങൾക്കും ശബ്ദങ്ങൾക്കും കൂടുതൽ മിഴിവേകി ഡോൾബി അറ്റ്മോസിലാണ് ശബ്ദമിശ്രണം ഒരുക്കിയിട്ടുള്ളത്. പഴയ തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മകൾ പുതുക്കാനും പുതിയ തലമുറയ്ക്ക് ഈ ക്ലാസിക് ചിത്രം തിയേറ്ററിൽ ആസ്വദിക്കാനുമുള്ള അപൂർവ്വ അനുഭവമായിരിക്കും ഈ റീ-റിലീസ്.

റിലീസ് ചെയ്ത 1994-ൽ തന്നെ ചിത്രം ഒട്ടനവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. മികച്ച ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും ദേശീയ അവാർഡ് ലഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിലും ചിത്രം മികച്ച നേട്ടം കൈവരിച്ചു. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും സിനിമയുടെ വൻ വിജയത്തിന് പ്രധാന കാരണമായി മാറി. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർക്കൊപ്പം ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

രചന, സംവിധാനം: പ്രിയദർശൻ, നിർമ്മാതാവ്: എൻ. ഗോപാലകൃഷ്ണൻ, ബാനർ: പ്രസിദ്ധി ക്രിയേഷൻസ്, ക്യാമറ: കെ.വി. ആനന്ദ്, സംഗീതം: ബേണി-ഇഗ്നേഷ്യസ്, പശ്ചാത്തല സംഗീതം: എസ്.പി. വെങ്കടേഷ്, എഡിറ്റിംഗ്: എൻ. ഗോപാലകൃഷ്ണൻ, ഗാനങ്ങൾ: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജൻ, പ്രൊഡക്ഷൻ ഡിസൈൻ: സാബു സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രൻ, പിആർഒ: ഐശ്വര്യ രാജ്.

Advertisement

Related News

രജനികാന്ത് ചിത്രം 'ജയിലർ 2' ഒക്ടോബർ 15-ന് വേൾഡ് വൈഡ് റിലീസിനെത്തുന്നു

രജനികാന്ത് ചിത്രം 'ജയിലർ 2' ഒക്ടോബർ 15-ന് വേൾഡ് വൈഡ് റിലീസിനെത്തുന്നു

ബാലനും കാന്താരയും ധുരന്ദറും പിന്തള്ളപ്പെട്ടു; ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി മറാത്തി ചിത്രം 'ഗൊന്ധൽ

ബാലനും കാന്താരയും ധുരന്ദറും പിന്തള്ളപ്പെട്ടു; ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി മറാത്തി ചിത്രം 'ഗൊന്ധൽ

'എൻ.എൻ. പിള്ളയോടും കുടുംബത്തോടും ആളുകൾക്ക് പുച്ഛമായിരുന്നു; അച്ഛൻ പെരുമാറിയത് ആത്മാർത്ഥ സുഹൃത്തിനെപ്പോലെ': അനുഭവങ്ങൾ തുറന്നുപറഞ്ഞ് വിജയരാഘവൻ

'എൻ.എൻ. പിള്ളയോടും കുടുംബത്തോടും ആളുകൾക്ക് പുച്ഛമായിരുന്നു; അച്ഛൻ പെരുമാറിയത് ആത്മാർത്ഥ സുഹൃത്തിനെപ്പോലെ': അനുഭവങ്ങൾ തുറന്നുപറഞ്ഞ് വിജയരാഘവൻ

തിരിച്ചുവരവ് നടത്താൻ സിനിമ വിട്ട് എങ്ങോട്ടും പോയിരുന്നില്ല'; അഭിനയത്തിൽ മാറ്റംകൊണ്ടുവരുന്ന വേഷങ്ങൾ തിരഞ്ഞെടുക്കുമെന്ന് മാത്യു തോമസ്

തിരിച്ചുവരവ് നടത്താൻ സിനിമ വിട്ട് എങ്ങോട്ടും പോയിരുന്നില്ല'; അഭിനയത്തിൽ മാറ്റംകൊണ്ടുവരുന്ന വേഷങ്ങൾ തിരഞ്ഞെടുക്കുമെന്ന് മാത്യു തോമസ്

'നോക്കണ്ണാ, മമ്മൂക്കയും ഞാനും ഒരേ ഫ്രെയിമിൽ... ശബ്ദമിടറി, കണ്ണുനിറഞ്ഞുപോയി'; തിയേറ്റർ അനുഭവം പങ്കുവെച്ച് ആനന്ദ് മന്മഥന്റെ കുറിപ്പ്

'നോക്കണ്ണാ, മമ്മൂക്കയും ഞാനും ഒരേ ഫ്രെയിമിൽ... ശബ്ദമിടറി, കണ്ണുനിറഞ്ഞുപോയി'; തിയേറ്റർ അനുഭവം പങ്കുവെച്ച് ആനന്ദ് മന്മഥന്റെ കുറിപ്പ്

Comments

Add a Comment

Our Channels

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'തേന്മാവിൻ കൊമ്പത്ത്' ഒക്ടോബർ എട്ടിന് വീണ്ടും വെള്ളിത്തിരയിൽ | Malayali Media