Malayali Media
Entertainment

സുദേവ് നായരുടെ പിന്തുണയില്ലെങ്കിൽ ഈ ചിത്രം സാധ്യമാകില്ലായിരുന്നു; 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ യാഷ്

15 Aug 202625 views 3 min read
സുദേവ് നായരുടെ പിന്തുണയില്ലെങ്കിൽ ഈ ചിത്രം സാധ്യമാകില്ലായിരുന്നു; 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ യാഷ്
Advertisement

ബെംഗളൂരു:  'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രകാശന ചടങ്ങിൽ മലയാളി താരം സുദേവ് നായരെ പ്രശംസിച്ച് നായകനും സഹനിർമ്മാതാവുമായ യാഷ്. ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും സുദേവ് നൽകിയ ആത്മാർത്ഥമായ പിന്തുണയും ഇടപെടലുകളും നിർണായകമായിരുന്നുവെന്ന് താരം വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിന് ബെംഗളൂരുവിൽ വെച്ചായിരുന്നു ട്രെയിലർ ലോഞ്ച് ചടങ്ങ് നടന്നത്.

എന്തിനും കൂടെനിൽക്കുന്ന സുദേവ് കന്നഡയിൽ 'ആസ്ഥാന കലാവിദ' (ആസ്ഥാന കലാകാരൻ) എന്ന് വിളിക്കാവുന്ന വ്യക്തിത്വമാണെന്ന് യാഷ് ചൂണ്ടിക്കാട്ടി. സിനിമയുടെ തുടക്കം മുതൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ചിത്രീകരണ വേളയിൽ അപ്രതീക്ഷിത പ്രതിസന്ധികൾ ഉണ്ടായപ്പോഴെല്ലാം 'ടോക്സിക്' എന്ന പ്രോജക്ടിനെ മുന്നോട്ട് നയിക്കാൻ ആദ്യഘട്ടങ്ങളിൽ മുൻപന്തിയിൽ നിന്നത് സുദേവാണെന്നും യാഷ് ഓർത്തെടുത്തു.

നേരത്തെ യാഷിനൊപ്പം പ്രവർത്തിച്ച അനുഭവം സുദേവ് നായരും പങ്കുവെച്ചിരുന്നു. യാഷ് വെറുമൊരു മാസ് നായകൻ എന്നതിലുപരി പ്രതിഭാധനനായ നടനാണെന്നും, താരപരിവേഷവും അഭിനയമികവും ഒരുപോലെ നിലനിർത്തുന്നതാണ് അദ്ദേഹത്തിന്റെ സവിശേഷതയെന്നും സുദേവ് വ്യക്തമാക്കിയിരുന്നു. പ്രേക്ഷകരോട് വലിയ ഉത്തരവാദിത്വത്തോടെയാണ് യാഷ് സിനിമകളെ സമീപിക്കുന്നത്. ഒരു നിർമ്മാതാവെന്ന നിലയിൽ പല കാര്യങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴും ചിത്രത്തിന്റെ ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയാണ് യാഷെന്നും സുദേവ് പറഞ്ഞിരുന്നു.

Tags:#SUDHEV NAIR#TOXIC
Advertisement

Related News

ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ഉണ്ട്; ഒന്നിച്ചുള്ള വീഡിയോകൾ അയച്ചുതരാറുണ്ടെന്ന് നടി മല്ലിക ഷെറാവത്ത്

ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ഉണ്ട്; ഒന്നിച്ചുള്ള വീഡിയോകൾ അയച്ചുതരാറുണ്ടെന്ന് നടി മല്ലിക ഷെറാവത്ത്

'അയാൾ അന്യനെപ്പോലെയായിരുന്നു, ജീവിതം പൂർണ്ണമായും നിയന്ത്രിച്ചു'; രണ്ട് വർഷം നീണ്ട ടോക്സിക് റിലേഷൻഷിപ്പിനെപ്പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ

'അയാൾ അന്യനെപ്പോലെയായിരുന്നു, ജീവിതം പൂർണ്ണമായും നിയന്ത്രിച്ചു'; രണ്ട് വർഷം നീണ്ട ടോക്സിക് റിലേഷൻഷിപ്പിനെപ്പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ

മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി; ലക്ഷ്യം പ്രണയമല്ല, നിയന്ത്രണത്തിലാക്കലാണെന്ന് തിരിച്ചറിഞ്ഞു: അനുപമ പരമേശ്വരൻ

മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി; ലക്ഷ്യം പ്രണയമല്ല, നിയന്ത്രണത്തിലാക്കലാണെന്ന് തിരിച്ചറിഞ്ഞു: അനുപമ പരമേശ്വരൻ

'മാമാങ്കം' സിനിമ ധ്രുവന്റെ സിനിമാ ജീവിതം തകർത്തു; ഇടവേള എടുക്കരുതെന്ന് ടൊവിനോ മുന്നറിയിപ്പ് നൽകിയിരുന്നതായി സെലിബ്രിറ്റി ട്രെയിനർ ഷൈജൻ അഗസ്റ്റിൻ

'മാമാങ്കം' സിനിമ ധ്രുവന്റെ സിനിമാ ജീവിതം തകർത്തു; ഇടവേള എടുക്കരുതെന്ന് ടൊവിനോ മുന്നറിയിപ്പ് നൽകിയിരുന്നതായി സെലിബ്രിറ്റി ട്രെയിനർ ഷൈജൻ അഗസ്റ്റിൻ

പൊട്ടിയ ഫോൺ കണ്ടപ്പോൾ വാമിഖ തനിക്ക് ഐഫോൺ 17 പ്രോ മാക്സ് സമ്മാനിച്ചു; മനസ്സ് തുറന്ന് 'ഡിസി' താരം ജവഹർ ശക്തി

പൊട്ടിയ ഫോൺ കണ്ടപ്പോൾ വാമിഖ തനിക്ക് ഐഫോൺ 17 പ്രോ മാക്സ് സമ്മാനിച്ചു; മനസ്സ് തുറന്ന് 'ഡിസി' താരം ജവഹർ ശക്തി

Comments

Add a Comment

Our Channels

സുദേവ് നായരുടെ പിന്തുണയില്ലെങ്കിൽ ഈ ചിത്രം സാധ്യമാകില്ലായിരുന്നു; 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ യാഷ് | Malayali Media