Malayali Media
Entertainment

'അയാൾ അന്യനെപ്പോലെയായിരുന്നു, ജീവിതം പൂർണ്ണമായും നിയന്ത്രിച്ചു'; രണ്ട് വർഷം നീണ്ട ടോക്സിക് റിലേഷൻഷിപ്പിനെപ്പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ

15 Aug 202647 views 3 min read
'അയാൾ അന്യനെപ്പോലെയായിരുന്നു, ജീവിതം പൂർണ്ണമായും നിയന്ത്രിച്ചു'; രണ്ട് വർഷം നീണ്ട ടോക്സിക് റിലേഷൻഷിപ്പിനെപ്പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ
Advertisement

കൊച്ചി: കഴിഞ്ഞ രണ്ട് വർഷക്കാലം കടുത്ത മാനസിക പീഡനങ്ങളിലൂടെയാണ് കടന്നുപോയതെന്ന് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. അവതാരക ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻപങ്കാളിയുമായുള്ള ബന്ധത്തെക്കുറിച്ചും അതിലൂടെ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞത്.

വിക്രം നായകനായ ചിത്രത്തിലെ 'അന്യൻ' എന്ന കഥാപാത്രത്തെപ്പോലെയായിരുന്നു താൻ പ്രണയിച്ച വ്യക്തിയെന്ന് അനുപമ വ്യക്തമാക്കി. ചില അവസരങ്ങളിൽ 'റെമോ'യെപ്പോലെയും മറ്റു സന്ദർഭങ്ങളിൽ 'അന്യനെ'പ്പോലെയുമായിരുന്നു അയാളുടെ പെരുമാറ്റം. ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്ന് കാണിച്ച് കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് പ്രണയതകർച്ചയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

താൻ നേരിട്ടത് നിശ്ശബ്ദമായ നാർസിസ്റ്റിക് ചൂഷണമാണെന്നും, ആ മഞ്ഞ വസ്ത്രം ധരിച്ച ചിത്രത്തിന് പകരം തന്റെ ചിത്രത്തോടൊപ്പം 'റെസ്റ്റ് ഇൻ പീസ് അനുപമ, ആത്മഹത്യ ചെയ്തു' എന്നാണ് കുറിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ വലിയ തോതിൽ സ്നേഹം ലഭിക്കുമായിരുന്നുവെന്നും നടി പറഞ്ഞു. വേർപിരിയൽ നടന്ന് ഒരു മാസത്തിലേറെയായി. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള സ്റ്റാഫിനും ഈ ബന്ധം അനുയോജ്യമല്ലെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നു. താൻ ആളുകളിൽ നിന്ന് ഉൾവലിയുന്നതായി അവർ മനസ്സിലാക്കിയിരുന്നു. മറ്റുള്ളവരെ വരുതിയിലാക്കാൻ ആഗ്രഹിക്കുന്ന ഇത്തരം ആളുകൾ തുടക്കത്തിൽ ശാന്തരും ആകർഷകരുമായി അഭിനയിക്കുകയും പിന്നീട് ബലഹീനതകൾ മനസ്സിലാക്കി ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് അനുപമ ചൂണ്ടിക്കാട്ടി.

ഒന്നോ രണ്ടോ കൂടിക്കാഴ്ചകൾക്ക് ശേഷം കുടുംബത്തെ പരിചയപ്പെടുത്തുകയും മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയം നടത്താൻ തിടുക്കം കൂട്ടുകയും ചെയ്തു. പണക്കൊതിയെന്ന് വിളിക്കുന്നവർ മനസ്സിലാക്കേണ്ടത്, വിവാഹനിശ്ചയത്തിൽ നിന്ന് താൻ പിന്മാറിയില്ലായിരുന്നുവെങ്കിൽ അത് വിവാഹത്തിലേക്കും തുടർന്ന് വിവാഹമോചനത്തിലേക്കും എത്തുമായിരുന്നുവെന്നാണ്. കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് താനാണ് ആ നീക്കം തടഞ്ഞത്. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായ 'ഡ്രാഗന്റെ' പ്രമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നതും മറ്റ് നിരവധി പ്രോജക്ടുകൾ നിരസിക്കേണ്ടി വന്നതും ജീവിതത്തിലും കരിയറിലും ആ വ്യക്തി കൊണ്ടുവന്ന അമിത നിയന്ത്രണങ്ങൾ കാരണമാണെന്ന് താരം വെളിപ്പെടുത്തി.

Tags:#ANUPAMA PARAMESWARAN#RELATIONSHIP
Advertisement

Related News

ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ഉണ്ട്; ഒന്നിച്ചുള്ള വീഡിയോകൾ അയച്ചുതരാറുണ്ടെന്ന് നടി മല്ലിക ഷെറാവത്ത്

ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ഉണ്ട്; ഒന്നിച്ചുള്ള വീഡിയോകൾ അയച്ചുതരാറുണ്ടെന്ന് നടി മല്ലിക ഷെറാവത്ത്

സുദേവ് നായരുടെ പിന്തുണയില്ലെങ്കിൽ ഈ ചിത്രം സാധ്യമാകില്ലായിരുന്നു; 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ യാഷ്

സുദേവ് നായരുടെ പിന്തുണയില്ലെങ്കിൽ ഈ ചിത്രം സാധ്യമാകില്ലായിരുന്നു; 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ യാഷ്

മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി; ലക്ഷ്യം പ്രണയമല്ല, നിയന്ത്രണത്തിലാക്കലാണെന്ന് തിരിച്ചറിഞ്ഞു: അനുപമ പരമേശ്വരൻ

മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി; ലക്ഷ്യം പ്രണയമല്ല, നിയന്ത്രണത്തിലാക്കലാണെന്ന് തിരിച്ചറിഞ്ഞു: അനുപമ പരമേശ്വരൻ

'മാമാങ്കം' സിനിമ ധ്രുവന്റെ സിനിമാ ജീവിതം തകർത്തു; ഇടവേള എടുക്കരുതെന്ന് ടൊവിനോ മുന്നറിയിപ്പ് നൽകിയിരുന്നതായി സെലിബ്രിറ്റി ട്രെയിനർ ഷൈജൻ അഗസ്റ്റിൻ

'മാമാങ്കം' സിനിമ ധ്രുവന്റെ സിനിമാ ജീവിതം തകർത്തു; ഇടവേള എടുക്കരുതെന്ന് ടൊവിനോ മുന്നറിയിപ്പ് നൽകിയിരുന്നതായി സെലിബ്രിറ്റി ട്രെയിനർ ഷൈജൻ അഗസ്റ്റിൻ

പൊട്ടിയ ഫോൺ കണ്ടപ്പോൾ വാമിഖ തനിക്ക് ഐഫോൺ 17 പ്രോ മാക്സ് സമ്മാനിച്ചു; മനസ്സ് തുറന്ന് 'ഡിസി' താരം ജവഹർ ശക്തി

പൊട്ടിയ ഫോൺ കണ്ടപ്പോൾ വാമിഖ തനിക്ക് ഐഫോൺ 17 പ്രോ മാക്സ് സമ്മാനിച്ചു; മനസ്സ് തുറന്ന് 'ഡിസി' താരം ജവഹർ ശക്തി

Comments

Add a Comment

Our Channels

'അയാൾ അന്യനെപ്പോലെയായിരുന്നു, ജീവിതം പൂർണ്ണമായും നിയന്ത്രിച്ചു'; രണ്ട് വർഷം നീണ്ട ടോക്സിക് റിലേഷൻഷിപ്പിനെപ്പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ | Malayali Media