Malayali Media
World

എൻവിഡിയ മേധാവിയുമായുള്ള ബന്ധം വഴി 7.5 ബില്യൺ ഡോളറിന്റെ നിരോധിത എഐ ചിപ്പുകൾ ചൈനയിലെത്തി; ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്ങിനെതിരെ റിപ്പോർട്ട്

12 Nov 20261 views 3 min read
എൻവിഡിയ മേധാവിയുമായുള്ള ബന്ധം വഴി 7.5 ബില്യൺ ഡോളറിന്റെ നിരോധിത എഐ ചിപ്പുകൾ ചൈനയിലെത്തി; ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്ങിനെതിരെ റിപ്പോർട്ട്
Advertisement

വാഷിങ്ടൺ: എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങുമായുള്ള വ്യക്തിപരമായ അടുപ്പം ഉപയോഗപ്പെടുത്തി 7.5 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന എൻവിഡിയ എഐ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയതായി റിപ്പോർട്ട്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിക്ക് (MSS) വേണ്ടി പ്രവർത്തിക്കുന്ന ചാരവനിതയെന്ന് യുഎസ് സർക്കാർ സംശയിക്കുന്ന ആലീസ് ഹുവാങ്ങാണ് 2023 മുതൽ അമേരിക്കയുടെ കയറ്റുമതി വിലക്ക് മറികടന്ന് ഏകദേശം 2,40,000 എച്ച്100, എച്ച്200 ചിപ്പുകൾ ചൈനയിലെത്തിക്കാൻ സഹായിച്ചത്.

അത്യാധുനിക എഐ പ്രൊസസറുകൾ ചൈനീസ് കമ്പനികൾക്ക് ലഭിക്കുന്നത് തടയാൻ അമേരിക്ക കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് ആലീസും സഹോദരിയും ഭർത്താവും ചേർന്ന് ചൈനയിലും സിംഗപ്പൂരിലുമായി കമ്പനികളുടെ ശൃംഖല രൂപീകരിച്ച് ചിപ്പുകൾ സ്വന്തമാക്കിയത്. 2023 ജൂണിൽ സ്ഥാപിതമായ 'ഷാങ്ഹായ് സെഞ്ച്വറി ലിറ്റോങ്' എന്ന പ്രധാന സ്ഥാപനം, അതേ വർഷം ഒക്ടോബറിൽ എൻവിഡിയയുടെ മുൻഗണനാ ക്ലൗഡ് പങ്കാളികളുടെ പട്ടികയിൽ ഇടംനേടിയതിലൂടെ മുൻഗണനാടിസ്ഥാനത്തിൽ ചിപ്പുകൾ കരസ്ഥമാക്കുകയായിരുന്നു.

ഈ ശൃംഖല വഴി ഷാങ്ഹായ് സെഞ്ച്വറി ലിറ്റോങ് ഏകദേശം 7.5 ബില്യൺ ഡോളറിന്റെ ജിപിയുകൾ വാങ്ങിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ, 2023 മുതൽ 2025 വരെയുള്ള കാലയളവിൽ 'മെഗാസ്പീഡ്' വഴി ഏകദേശം 4.6 ബില്യൺ ഡോളറിന്റെയും, 'സ്പീഡ്മാട്രിക്‌സ്' എന്ന മറ്റൊരു കമ്പനി വഴി രണ്ട് ബില്യൺ ഡോളറിന്റെയും എഐ ചിപ്പുകൾ ഇറക്കുമതി ചെയ്തിട്ടുണ്ട്.

ജെൻസൻ ഹുവാങ്ങുമായുള്ള അടുപ്പമാണ് ഈ ചിപ്പുകൾ സ്വന്തമാക്കാൻ സഹായകമായതെന്നും, ഈ ബന്ധം ആലീസ് ഹുവാങ് പരസ്യമായി പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. തന്റെ ജന്മദിനത്തിൽ ജെൻസൻ ഹുവാങ്ങിനൊപ്പം വിരുന്നിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം സമ്മാനങ്ങൾ നൽകാറുണ്ടെന്നും ആലീസ് അവകാശപ്പെട്ടിരുന്നു.

Tags:#എൻവിഡിയ#ജെൻസൻ ഹുവാങ്#ആലീസ് ഹുവാങ്#എഐ ചിപ്പുകൾ#ചൈനീസ് ചാരവനിത#അമേരിക്ക ചൈന#വാഷിങ്ടൺ വാർത്തകൾ#Nvidia AI Chips#Jensen Huang#Alice Huang Chinese Spy#US Chip Export Ban China#H100 H200 Chips#International News Malayalam
Advertisement

Related News

ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 80% പലസ്തീൻ തടവുകാർക്കും സ്കേബീസ് രോഗബാധ; ക്രൂരമർദനവും ചികിത്സാ നിഷേധവുമെന്ന് റിപ്പോർട്ട്

ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 80% പലസ്തീൻ തടവുകാർക്കും സ്കേബീസ് രോഗബാധ; ക്രൂരമർദനവും ചികിത്സാ നിഷേധവുമെന്ന് റിപ്പോർട്ട്

ഇറാനെതിരായ യുഎസ് യുദ്ധത്തെ എതിർക്കുന്നവർ സാത്താന്റെ പിടിയിലെന്ന് ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി; വിവാദം

ഇറാനെതിരായ യുഎസ് യുദ്ധത്തെ എതിർക്കുന്നവർ സാത്താന്റെ പിടിയിലെന്ന് ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി; വിവാദം

യുഎസിനെ അനന്തമായ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുന്ന ഇസ്രയേൽ നയത്തിൽ ജനങ്ങൾ മടുത്തു; ട്രംപിന് മറുപടിയുമായി ഇറാൻ വിദേശകാര്യ മന്ത്രി

യുഎസിനെ അനന്തമായ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുന്ന ഇസ്രയേൽ നയത്തിൽ ജനങ്ങൾ മടുത്തു; ട്രംപിന് മറുപടിയുമായി ഇറാൻ വിദേശകാര്യ മന്ത്രി

ചൈനീസ് ചാരയെന്ന് സംശയിക്കുന്ന യുവതിയുമായുള്ള ബന്ധം: എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡോണൾഡ് ട്രംപ്

ചൈനീസ് ചാരയെന്ന് സംശയിക്കുന്ന യുവതിയുമായുള്ള ബന്ധം: എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡോണൾഡ് ട്രംപ്

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ നടന്നെന്ന നെതന്യാഹുവിന്റെ വാദത്തിന് തെളിവില്ലെന്ന് ഷിൻ ബെത്ത് അന്വേഷണം; റിപ്പോർട്ട് പുറത്തുവിട്ട് ഹാരെറ്റ്സ്

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ നടന്നെന്ന നെതന്യാഹുവിന്റെ വാദത്തിന് തെളിവില്ലെന്ന് ഷിൻ ബെത്ത് അന്വേഷണം; റിപ്പോർട്ട് പുറത്തുവിട്ട് ഹാരെറ്റ്സ്

Comments

Add a Comment

Our Channels