വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പ്രധാന കാരണം ഇറാനുമായുള്ള യുദ്ധവും തുടർന്നുണ്ടായ ഇന്ധനവില വർദ്ധനവുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നുസമ്മതിച്ചു. താല്ക്കാലികമായുണ്ടായ ഇന്ധനവിലക്കയറ്റം ജനം ഉൾക്കൊണ്ടില്ലെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാനിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ജനങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും ആ സൈനിക നീക്കത്തിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാസാക്കുന്ന അസംബന്ധമായ നിർദ്ദേശങ്ങളെ വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിക്കളയുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതാനും മാസങ്ങളോളം കാര്യങ്ങൾ ഇത്തരത്തിൽ നിരസിക്കപ്പെടുമ്പോൾ, തടസ്സങ്ങൾ മാറ്റി മുന്നോട്ടുപോകാൻ അവർ തന്നോട് തന്നെ മാർഗ്ഗം ചോദിക്കുമെന്നും അപ്പോൾ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.





