Malayali Media
World

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് അനുവദിച്ച് ഇറാൻ; ചൈനയ്ക്കും ഇറാഖിനും ഖത്തറിനും തടസ്സമില്ലാതെ സഞ്ചരിക്കാം

Admin User05 Nov 202623 views 3 min read
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് അനുവദിച്ച് ഇറാൻ; ചൈനയ്ക്കും ഇറാഖിനും ഖത്തറിനും തടസ്സമില്ലാതെ സഞ്ചരിക്കാം
Advertisement

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇന്ത്യക്ക് പുറമെ ചൈന, ഇറാഖ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്കാണ് തടസ്സങ്ങളില്ലാതെ സമുദ്രപാത വഴി കടന്നുപോകാൻ അനുമതി നൽകിയിരിക്കുന്നത്. ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മൊകാദ്ദാം ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണയുടെ 45 ശതമാനവും എൽപിജിയുടെ 90 ശതമാനത്തോളവും എത്തിച്ചേരുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ യാതൊരു തടസ്സവുമില്ലാതെ സഞ്ചരിക്കുന്നുണ്ടെന്നും അമേരിക്കൻ സേനയും ഇവ തടയുന്നില്ലെന്നും മൊകാദ്ദാം വ്യക്തമാക്കി. ഈ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇറാന്റെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം; ഒപ്പം ചൈനയുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനാണ് അവർക്ക് ഇളവ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം മുൻനിർത്തിയാണ് ഇന്ത്യൻ കപ്പലുകൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെയും ചൈനയുടെയും കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കുന്നുണ്ടെന്നും എന്നാൽ ഖത്തറിന്റെ കപ്പലുകളെ യാതൊരു ഫീസും കൂടാതെയാണ് കടത്തിവിടുന്നതെന്നും മൊകാദ്ദാം കൂട്ടിച്ചേർത്തു.

Tags:#ഹോർമുസ് കടലിടുക്ക് ഇറാൻ ഇളവ്#ഇന്ത്യൻ കപ്പലുകൾ ഇറാൻ അനുമതി#അമീർ ഹയാത്ത് മൊകാദ്ദാം#ക്രൂഡ് ഓയിൽ ഇറക്കുമതി ഹോർമുസ്#എൽപിജി വിതരണം ഇന്ത്യ#ചൈന ഖത്തർ ഇറാഖ് കപ്പലുകൾ#Strait of Hormuz Transit Exemption#Iran Allows Indian Ships#Amir Hayat Moqaddam#India Crude Oil LPG Import Hormuz#International Maritime News Malayalam#World News Malayalam
Advertisement

Comments

Add a Comment

Our Channels

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് അനുവദിച്ച് ഇറാൻ; ചൈനയ്ക്കും ഇറാഖിനും ഖത്തറിനും തടസ്സമില്ലാതെ സഞ്ചരിക്കാം | Malayali Media