Malayali Media
World

യുഎസിൽ സ്വകാര്യ വിമാനം തകർന്നു വീണ് ഒമ്പത് മരണം; ദുരന്തം ട്രംപിന്റെ ഫ്ലോറിഡ റിസോർട്ടിന് സമീപം

03 Nov 20261 views 3 min read
യുഎസിൽ സ്വകാര്യ വിമാനം തകർന്നു വീണ് ഒമ്പത് മരണം; ദുരന്തം ട്രംപിന്റെ ഫ്ലോറിഡ റിസോർട്ടിന് സമീപം
Advertisement

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യ ജെറ്റ് തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേർ മരിച്ചു. ടെക്സാസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോവുകയായിരുന്ന വിമാനം പാം ബീച്ച് കൗണ്ടിയിലെ 'ക്രസ്റ്റ്ഹാവൻ' പ്രദേശത്താണ് അപകടത്തിൽപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു; യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശസ്തമായ 'മാർ-എ-ലാഗോ' റിസോർട്ടിൽ നിന്ന് 14 കിലോമീറ്റർ മാത്രമകലെയാണ് ഈ സ്ഥലം.

അപകടത്തിന് തൊട്ടുമുമ്പ് സെക്കൻഡിൽ 30 മീറ്റർ വേഗതയിൽ കുത്തനെ പതിച്ച ജെറ്റ് റോഡിലിടിച്ച് വൻ തീഗോളമായി മാറുകയും ആഘാതത്തിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ പതിക്കുന്നതുപോലെയുള്ള വൻ സ്ഫോടനമാണ് ഉണ്ടായതെന്നും അവശിഷ്ടങ്ങൾ എല്ലായിടത്തും ചിതറിത്തെറിച്ചുവെന്നും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ദുരന്തസമയത്ത് മേഖലയിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയുണ്ടായിരുന്നു.

അപകടത്തെ തുടർന്ന് കുടിവെള്ള പൈപ്പുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തകരുകയും തകർന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ ചുരുങ്ങിയത് 30 ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപത്തെ ട്രെയിലർ-പാർക്കിൽ നിന്ന് 600-ഓളം താമസക്കാരെ ഒഴിപ്പിച്ചു. അപകടം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ മാർ-എ-ലാഗോയിലുണ്ടായിരുന്ന ട്രംപ്, അടുത്തുള്ള വിമാനത്താവളത്തിൽ നിന്ന് എയർ ഫോഴ്സ് വൺ വിമാനത്തിൽ പുറപ്പെട്ടിരുന്നു.

Tags:#ഫ്ലോറിഡ വിമാനാപകടം#സ്വകാര്യ ജെറ്റ് തകർന്നു#ഒമ്പത് മരണം#ഡോണാൾഡ് ട്രംപ് മാർ എ ലാഗോ#റോൺ ഡിസാന്റിസ്#പാം ബീച്ച് കൗണ്ടി ക്രാഷ്#Florida Plane Crash#Private Jet Crash Florida#Mar a Lago Plane Crash#Donald Trump Florida Resort#Ron DeSantis Press Meet#US Aviation Malayalam News
Advertisement

Comments

Add a Comment

Our Channels