വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ താൻ 'മിസ്റ്റർ വീറ്റോ' ആയി മാറേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ പാസാക്കാൻ ശ്രമിക്കുന്ന എല്ലാ നയങ്ങളെയും പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉപയോഗിച്ച് പൂർണ്ണമായി തടയുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഫോക്സ് ന്യൂസിന് അനുവദിച്ച പോഡ്‌കാസ്റ്റിലാണ് ട്രംപ് ഇക്കാര്യം തുറന്നുപറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൻസാസ്, അയോവ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന പൊതുറാലികളിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.





