തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിലൂടെ അനധികൃത റൂട്ടിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകൾക്ക് മൈൻ സ്ഫോടനത്തെ തുടർന്ന് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് (ഐആർജിസി) വ്യക്തമാക്കി. ഖത്തറിന്റെ എൽഎൻജി ടാങ്കറിന് നേരെയുണ്ടായ തീപിടുത്തത്തിൽ ഗൾഫ് രാജ്യങ്ങൾ അതൃപ്തി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവം.
അതേസമയം, ഹോർമൂസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനായുള്ള രണ്ടുദിവസത്തെ പദ്ധതിയെക്കുറിച്ച് മധ്യസ്ഥ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. നയതന്ത്ര തലത്തിലുള്ള പ്രശ്നപരിഹാരങ്ങൾക്ക് അമേരിക്ക മുൻഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





