Malayali Media
Kerala

മുഖ്യമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചു; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ കെ.എസ്.യു പരാതി

Admin User29 Nov 20262 views 3 min read
മുഖ്യമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചു; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ കെ.എസ്.യു പരാതി
Advertisement

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർക്കെതിരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് കണ്ണൂർ ഡി.ഐ.ജിക്ക് പരാതി നൽകി. പൊതുസമൂഹത്തിൽ സ്പർദ്ധയും തെറ്റിദ്ധാരണയും വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയ ഇരുവർക്കുമെതിരെ ബി.എൻ.എസ് സെക്ഷൻ 353, ഐ.ടി ആക്ട് 356 എന്നിവ പ്രകാരം കേസെടുക്കണമെന്നും വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബർ ഹാൻഡിലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പ്രസംഗത്തിൽ മുഖ്യമന്ത്രി 'ചോരയ്ക്ക് ചോര' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും, യു.ഡി.എഫ് പ്രവർത്തകർ നേരിട്ട അതിക്രമങ്ങൾക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നൽകുമെന്നാണ് വ്യക്തമാക്കിയതെന്നും മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി. യഥാർത്ഥ പ്രസംഗ വീഡിയോ, മാധ്യമ വാർത്തകൾ, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ എന്നിവ തെളിവായി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷ് കണ്ണൂരിൽ നയിച്ച 'ജൻ ഇന്ത്യ മൂവ്‌മെന്റ്' പദയാത്രയുടെ സമാപന പരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യുവജന-വിദ്യാർത്ഥി പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമങ്ങൾ മറക്കില്ലെന്നും, നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും പ്രസംഗിച്ച മുഖ്യമന്ത്രി, ഇതിനായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ഉത്തരവാദികളായവരെല്ലാം അകത്തുപോകുമെന്നും വ്യക്തമാക്കിയിരുന്നു.

Tags:#വി ഡി സതീശൻ#എം വി ഗോവിന്ദൻ#കെ കെ രാഗേഷ്#മുഹമ്മദ് ഷമ്മാസ്#കെ എസ് യു#കണ്ണൂർ വാർത്തകൾ#കേരള രാഷ്ട്രീയം#VD Satheesan Speech#MV Govindan#KK Ragesh#KSU Complaint#Kannur News Malayalam#Kerala Politics
Advertisement

Related News

ലൈബ്രറി വിലക്ക് നീക്കാൻ മാപ്പ് എഴുതി നൽകണമെന്ന് കാസർകോട് കേന്ദ്ര സർവകലാശാല; പ്രതികാര നടപടിയെന്ന് എസ്.എഫ്.ഐ

ലൈബ്രറി വിലക്ക് നീക്കാൻ മാപ്പ് എഴുതി നൽകണമെന്ന് കാസർകോട് കേന്ദ്ര സർവകലാശാല; പ്രതികാര നടപടിയെന്ന് എസ്.എഫ്.ഐ

മുഖക്കുരു മാറാൻ ഡോക്ടർ നിർദേശിച്ച ക്രീം തേച്ച് മുഖം പൊള്ളി; തിരൂരിലെ ഡോക്ടർക്കെതിരെ പരാതിയുമായി യുവതികൾ

മുഖക്കുരു മാറാൻ ഡോക്ടർ നിർദേശിച്ച ക്രീം തേച്ച് മുഖം പൊള്ളി; തിരൂരിലെ ഡോക്ടർക്കെതിരെ പരാതിയുമായി യുവതികൾ

മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിൽ ഉദ്യോഗസ്ഥർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ; മൂന്ന് ദിവസത്തെ ശ്രമം ഫലം കാണാതായതോടെയാണ് ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതെന്ന് വിശദീകരണം

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ എൻ.സി.പി ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കണമെന്ന് പി.സി. ചാക്കോ; നിർണായക കേന്ദ്രമന്ത്രിസഭാ യോഗം നാളെ

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ എൻ.സി.പി ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കണമെന്ന് പി.സി. ചാക്കോ; നിർണായക കേന്ദ്രമന്ത്രിസഭാ യോഗം നാളെ

സ്വകാര്യ-വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ; 20 ഏക്കർ വരെ സർക്കാർ ഭൂമി പതിച്ചുനൽകും, 10 വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി-നികുതി ഇളവുകളും

സ്വകാര്യ-വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ; 20 ഏക്കർ വരെ സർക്കാർ ഭൂമി പതിച്ചുനൽകും, 10 വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി-നികുതി ഇളവുകളും

Comments

Add a Comment

Our Channels

മുഖ്യമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചു; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ കെ.എസ്.യു പരാതി | Malayali Media