Malayali Media
Kerala

തൃത്താല പരതൂർ സ്‌കൂൾ വെടിവെപ്പ് പരാമർശം: ഖേദം പ്രകടിപ്പിച്ച് ടി.എം. ശശി എം.എൽ.എ; വസ്തുതാപരമായ പിഴവ് സംഭവിച്ചെന്ന് സമ്മതിച്ച് പ്രസംഗം പിൻവലിച്ചു

27 Nov 20261 views 3 min read
തൃത്താല പരതൂർ സ്‌കൂൾ വെടിവെപ്പ് പരാമർശം: ഖേദം പ്രകടിപ്പിച്ച് ടി.എം. ശശി എം.എൽ.എ; വസ്തുതാപരമായ പിഴവ് സംഭവിച്ചെന്ന് സമ്മതിച്ച് പ്രസംഗം പിൻവലിച്ചു
Advertisement

പാലക്കാട്: തൃത്താല പരതൂർ സ്‌കൂളിലെ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ടി.എം. ശശി എം.എൽ.എ ഖേദം പ്രകടിപ്പിക്കുകയും പ്രസംഗം പിൻവലിക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ പ്രസംഗിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കിയത്.

പാലക്കാട് പട്ടാമ്പിയിൽ ക്ലാസ് മുറിയിലുണ്ടായ വെടിവെപ്പ് പ്രസംഗത്തിൽ ഉദാഹരണമായി സൂചിപ്പിച്ചിരുന്നതായും, സഹപാഠിയെ കൊല്ലാൻ വേണ്ടിയാണ് ഒമ്പതാം ക്ലാസുകാരൻ തോക്കുമായി എത്തിയതെന്നും വിദ്യാർത്ഥികൾ തമ്മിലുള്ള പകയാണ് സംഭവത്തിന് പിന്നിലെന്നുമുള്ള പ്രസ്താവനയിൽ വസ്തുതാപരമായ പിഴവുകളുണ്ടെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം സമ്മതിച്ചു. വാർത്തകളിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്നും എം.എൽ.എ വിശദീകരിച്ചു.

സംഭവിച്ച പിഴവ് ഒരു ജനപ്രതിനിധി എന്ന നിലയിൽ ഗുണപാഠമായി ഉൾക്കൊള്ളുന്നുവെന്ന് ടി.എം. ശശി പറഞ്ഞു. വാർത്തകൾക്കും വിവരങ്ങൾക്കും പിന്നിലെ വസ്തുതയിൽ വ്യക്തമായ ബോധ്യം വന്ന ശേഷം മാത്രമേ ഇനി പൊതുവേദികളിൽ പരാമർശിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

തെറ്റിദ്ധരിക്കപ്പെട്ട വാർത്തയുടെ നിജസ്ഥിതി..

ഇന്നലെ (25/11/2026) വൈകുന്നേരം പഴമ്പാലക്കോടിൽ നടന്ന ആലത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിന്റെ പ്രസംഗത്തിൽ ഞാൻ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ ഇന്ന് രാവിലെ മുതൽ ചില ചാനലുകളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വിവാദപരമായ വാർത്തക്ക് കാരണമായി എന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശങ്ങൾക്ക് ആദ്യമേതന്നെ ഖേദം പ്രകടിപ്പിക്കുന്നു.

രക്ഷകർത്താക്കളാലും, അധ്യാപകരാലും തൊണ്ണൂറ് ശതമാനത്തിലധിവും തിങ്ങി നിറഞ്ഞ സദസിൽ കലോത്സവം കുട്ടികളുടെ സർഗാത്മക വളർച്ചക്ക് വളരെയധികം സഹായകരമാകുമെന്നും,പുതിയ തലമുറയിൽ വളർന്നു വരുന്ന അക്രമവാസനകൾ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, ജീവിതത്തിൽ ക്ഷമയും സഹനവും തോൽവിയും ശീലിക്കുന്നതിന് കലോത്സവ അനുഭവങ്ങൾ ഉപകാരപ്രദമായിരിക്കുമെന്നുമാണ് ഞാൻ പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞത്.പ്രസംഗത്തിന്റെ ബൈറ്റ് കേൾക്കുന്ന ആർക്കും ഇത് മനസിലാക്കാവുന്നതേയുള്ളു.

എന്നാൽ പുതിയ തലമുറയിലെ അക്രമവാസനക്ക് ഉദാഹരണമായി അടുത്തിടെ നടന്ന രണ്ട് അനിഷ്ട സംഭവങ്ങളായ കൊല്ലത്ത് ചെറുമകൾ മുത്തച്ഛനെ പ്ലാൻ ചെയ്തു കൊലപ്പെടുത്തിയതും, പാലക്കാട് പട്ടാമ്പിയിൽ ക്ലാസ് മുറിയിൽ നടന്ന വെടിവയ്പ്പും ഞാൻ ഉദാഹരണമായി സൂചിപ്പിച്ചിരുന്നു. പ്രസംഗിക്കുന്നതിന് തൊട്ട് മുൻപത്തെ ദിവസം പാലക്കാട് പട്ടാമ്പിയിലെ ഒരു സ്കൂളിൽ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പറഞ്ഞ ഒരു വാചകത്തിൽ വസ്തുതാപരമായ പിഴവുകൾ ഉള്ളതായി മനസിലാക്കുന്നു. വെടിവെപ്പിനു വിദ്യാർത്ഥികൾ തമ്മിലുള്ള പകയാണ് കാരണം, അത് നേരത്തെ കുട്ടി ചില സഹപാഠികളോട് പറഞ്ഞിരുന്നു എന്ന രീതിയിൽ വെടിവെയ്പ്പ് നടന്ന ദിവസം (24/11/2026) വൈകുന്നേരം ചില ചാനലുകളിൽ വന്ന ചർച്ചകളും വാർത്തകളും കണ്ടതാണ് പ്രസംഗസമയം മനസ്സിൽ വന്നതും, പ്രസംഗത്തിൽ സൂചിപ്പിച്ചതും. എന്നാൽ സഹപാഠികൾക്കിടയിൽ ആളാകുന്നതിന് വേണ്ടി ക്ലാസിൽ കൊണ്ട് വന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് അടുത്ത ദിവസം (25/11/2026) മാധ്യമങ്ങൾ തലേന്ന് കൊടുത്ത വാർത്തയിൽ നിന്ന് വ്യത്യസ്തമായി സംഭവത്തിൽ വ്യക്തത വരുത്തിയത് തിരക്കിനിടയിൽ എനിക്ക് ശ്രദ്ധിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ ആദ്യ ദിവസത്തെ വാർത്തയുടെ മാത്രം അടിസ്ഥാനത്തിലും അറിവിലും പ്രസംഗിച്ചത് ശരിയായില്ല എന്ന് ഞാൻ മനസിലാക്കുന്നു.

പൊതുപ്രവർത്തകൻ എന്ന നിലയിലും,ജനപ്രതിനിധി എന്ന നിലയിലും ഇതൊരു ഗുണപാഠമായി ഉൾക്കൊള്ളുന്നു. വാർത്തകൾക്കും വിവരങ്ങൾക്കും പിന്നിലെ വസ്തുതയിൽ വ്യക്തമായ ബോധ്യം വന്ന ശേഷം മാത്രം പൊതുവേദിയിൽ അവ പരാമർശിക്കുന്നതിനുള്ള നിതാന്ത ജാഗ്രത ഭാവിയിൽ പുലർത്തുന്നതാണ്.ഇന്നലത്തെ പ്രസംഗത്തിൽ സ്കൂൾ വെടിവെയ്പുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പരാമർശം തെറ്റിദ്ധാരണകൾക്ക് ഇടയായി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവ നിരുപാധികം പിൻവലിക്കുന്നതോടൊപ്പം ഒരിക്കൽ കൂടി ഖേദം പ്രകടിപ്പിച്ച് കൊള്ളുന്നു.

ടി.എം ശശി എം.എൽ.എ

ആലത്തൂർ

Tags:#ടി എം ശശി എം എൽ എ#തൃത്താല സ്കൂൾ വെടിവെപ്പ്#പരതൂർ സ്കൂൾ#പട്ടാമ്പി#പാലക്കാട് വാർത്തകൾ#കേരള വാർത്തകൾ#TM Sasi MLA#Thrithala School Shooting#Parathur School#Palakkad News Malayalam#Kerala News
Advertisement

Related News

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്‌സ് ബോർഡ് നശിപ്പിച്ച സംഭവം: തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെ കോൺഗ്രസ് പുറത്താക്കി; പൊലീസ് കേസെടുത്തു

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്‌സ് ബോർഡ് നശിപ്പിച്ച സംഭവം: തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെ കോൺഗ്രസ് പുറത്താക്കി; പൊലീസ് കേസെടുത്തു

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ലെന്ന് ക്ഷേത്രം ട്രസ്റ്റ്; ആചാരങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്ന് ഭാരവാഹികൾ

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ലെന്ന് ക്ഷേത്രം ട്രസ്റ്റ്; ആചാരങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്ന് ഭാരവാഹികൾ

കൊലവിളി പ്രസംഗം: മുൻ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ പൊലീസ് കേസെടുത്തു; കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

കൊലവിളി പ്രസംഗം: മുൻ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ പൊലീസ് കേസെടുത്തു; കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

വട്ടവട കോവിലൂരിലെ ജാതി വിവേചനം: ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ക്രൂരമായ അയിത്തത്തിന്റെ നേർസാക്ഷ്യമെന്ന് പ്രതികരണം

വട്ടവട കോവിലൂരിലെ ജാതി വിവേചനം: ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ക്രൂരമായ അയിത്തത്തിന്റെ നേർസാക്ഷ്യമെന്ന് പ്രതികരണം

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി; ഇത് പാർട്ടി നിലപാടാണോ എന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കണമെന്നും കേസെടുക്കണമെന്നും ആവശ്യം

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി; ഇത് പാർട്ടി നിലപാടാണോ എന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കണമെന്നും കേസെടുക്കണമെന്നും ആവശ്യം

Comments

Add a Comment

Our Channels