Malayali Media
Kerala

വട്ടവട കോവിലൂരിലെ ജാതി വിവേചനം: ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ക്രൂരമായ അയിത്തത്തിന്റെ നേർസാക്ഷ്യമെന്ന് പ്രതികരണം

Admin User27 Nov 20261 views 3 min read
വട്ടവട കോവിലൂരിലെ ജാതി വിവേചനം: ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ക്രൂരമായ അയിത്തത്തിന്റെ നേർസാക്ഷ്യമെന്ന് പ്രതികരണം
Advertisement

ഇടുക്കി: ഇടുക്കി വട്ടവട കോവിലൂരിലെ പട്ടികജാതി (എസ്.സി) ഉന്നതിയിലുള്ളവർ നേരിടുന്ന ജാതി വിവേചനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടു. ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി.

കോവിലൂരിലെ എസ്.സി ഉന്നതിയിലുള്ളവർ അനുഭവിക്കുന്ന ക്രൂരമായ തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും നേർസാക്ഷ്യമായിരുന്നു പത്രവാർത്തയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

'തുല്യത ഘോഷിച്ച് ഇന്ന് ഭരണഘടനാദിനം! വീട്ടില്‍ വെള്ളമില്ല, തോട്ടിലിറങ്ങിയാല്‍ ജാതിഭ്രാന്തിന്റെ ഊരുവിലക്ക്'

നമ്മളെ എല്ലാവരെയും പൊള്ളിക്കുന്ന ഒരു തലക്കെട്ട്. ഇന്നത്തെ ദീപിക ദിനപത്രത്തില്‍ വന്ന ഒന്നാം പേജ് വാര്‍ത്ത. ഇടുക്കി കോവിലൂരിലെ എസ്.സി ഉന്നതിയിലുള്ളവര്‍ നേരിടുന്ന ക്രൂരമായ തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും നേര്‍സാക്ഷ്യമായിരുന്നു ഈ വാര്‍ത്ത.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യകളുടെ അനന്ത സാധ്യതകളെ കുറിച്ച് ലോകം ചിന്തിക്കുമ്പോഴാണ് കോവിലൂരില്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള അനാചാരമാണ് നിലനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നിരിക്കുന്നത്. ജാതിയുടെ പേരിലുള്ള തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് നമ്മുടെ നാടിന് ഭൂഷണമല്ല. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പട്ടികജാതി- പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയെ ചുമതലപ്പെടുത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരിടത്തും ഇത്തരത്തില്‍ ജാതി വിവേചനം നടക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കണം.

Tags:#വി ഡി സതീശൻ#വട്ടവട കോവിലൂർ#ജാതി വിവേചനം#ഇടുക്കി വാർത്തകൾ#കേരള വാർത്തകൾ#CM VD Satheesan#Vattavada Koviloor Caste Discrimination#Idukki SC Colony#Idukki News Malayalam#Kerala News
Advertisement

Related News

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്‌സ് ബോർഡ് നശിപ്പിച്ച സംഭവം: തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെ കോൺഗ്രസ് പുറത്താക്കി; പൊലീസ് കേസെടുത്തു

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്‌സ് ബോർഡ് നശിപ്പിച്ച സംഭവം: തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെ കോൺഗ്രസ് പുറത്താക്കി; പൊലീസ് കേസെടുത്തു

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ലെന്ന് ക്ഷേത്രം ട്രസ്റ്റ്; ആചാരങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്ന് ഭാരവാഹികൾ

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ലെന്ന് ക്ഷേത്രം ട്രസ്റ്റ്; ആചാരങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്ന് ഭാരവാഹികൾ

കൊലവിളി പ്രസംഗം: മുൻ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ പൊലീസ് കേസെടുത്തു; കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

കൊലവിളി പ്രസംഗം: മുൻ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ പൊലീസ് കേസെടുത്തു; കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി; ഇത് പാർട്ടി നിലപാടാണോ എന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കണമെന്നും കേസെടുക്കണമെന്നും ആവശ്യം

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി; ഇത് പാർട്ടി നിലപാടാണോ എന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കണമെന്നും കേസെടുക്കണമെന്നും ആവശ്യം

തൃത്താല പരതൂർ സ്‌കൂൾ വെടിവെപ്പ് പരാമർശം: ഖേദം പ്രകടിപ്പിച്ച് ടി.എം. ശശി എം.എൽ.എ; വസ്തുതാപരമായ പിഴവ് സംഭവിച്ചെന്ന് സമ്മതിച്ച് പ്രസംഗം പിൻവലിച്ചു

തൃത്താല പരതൂർ സ്‌കൂൾ വെടിവെപ്പ് പരാമർശം: ഖേദം പ്രകടിപ്പിച്ച് ടി.എം. ശശി എം.എൽ.എ; വസ്തുതാപരമായ പിഴവ് സംഭവിച്ചെന്ന് സമ്മതിച്ച് പ്രസംഗം പിൻവലിച്ചു

Comments

Add a Comment

Our Channels