ആലപ്പുഴ: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്‌സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെ കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കി. കെ.സി. വേണുഗോപാൽ അനുകൂലിയായ ഇയാൾക്കെതിരെ കുറത്തികാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
നാല് പദ്ധതികൾക്കായി പ്രാദേശിക ഫണ്ടിൽ നിന്ന് തുക അനുവദിച്ചതിന് അഭിവാദ്യമർപ്പിച്ച് ഐ.എൻ.ടി.യു.സി സ്ഥാപിച്ച ഫ്ലക്‌സ് ബോർഡാണ് നശിപ്പിക്കപ്പെട്ടത്. ബിനു കല്ലുമല ഫ്ലക്‌സ് ബോർഡ് എടുത്തുകളയുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.





