Malayali Media
Kerala

"നാല് ഗർഭമുണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ സൈബർ ആക്രമണത്തിന് ഇറങ്ങിയിരിക്കുകയാണ്"; കടന്നാക്രമണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി

25 Nov 202647 views 3 min read
"നാല് ഗർഭമുണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ സൈബർ ആക്രമണത്തിന് ഇറങ്ങിയിരിക്കുകയാണ്";  കടന്നാക്രമണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി
Advertisement

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ പരിശോധിച്ചപ്പോഴാണ് നാല് ഗർഭമുണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യനാണ് ഇതിന് പിന്നിലെന്ന് മനസ്സിലായതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി; രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ കടന്നാക്രമണം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ മരണശയ്യയിൽ കിടന്ന് ഉമ്മൻ ചാണ്ടി എഴുതിക്കൊടുത്ത കുറിപ്പടി കീറിയെറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റാക്കിയതെന്നും ഉണ്ണിത്താൻ ആരോപിച്ചു.

ഷാഫി പറമ്പിൽ എ ഗ്രൂപ്പിലാണെന്നത് എട്ടാമത്തെ അത്ഭുതമാണെന്ന ഉണ്ണിത്താന്റെ പരാമർശത്തിന് പിന്നാലെ മറിയാമ്മ ഉമ്മൻ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മൻ ചാണ്ടിയിൽ നിന്നാണെന്നും, സരിത കേസ് വന്നപ്പോൾ ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിൽ പഠിച്ചവരെല്ലാം പ്രതിച്ഛായ ഭയം മൂലം ഓടിയൊളിച്ചപ്പോൾ ചാനലുകളിലെത്തി അദ്ദേഹത്തെ സംരക്ഷിച്ചത് താനും ടി. സിദ്ദിഖും മാത്രമാണെന്നും ഉണ്ണിത്താൻ വ്യക്തമാക്കി; അദ്ദേഹം മരിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടാണ് ചിലർ ഇപ്പോൾ കുട പിടിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും ഉണ്ണിത്താൻ വിമർശിച്ചു.

ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ താൻ പ്രത്യാക്രമണം നടത്തിയെന്നും, സെക്രട്ടേറിയറ്റ് വളയൽ ദിവസം തിരുവനന്തപുരത്തേക്ക് പോയ തന്നെ ട്രെയിനിൽ വെച്ച് ഡി.വൈ.എഫ്.ഐക്കാർ ക്രൂരമായി ആക്രമിച്ചപ്പോൾ കരമന പി.ആർ.എസ് ആശുപത്രിയിൽ ആദ്യം കാണാനെത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, കെ.സി. ജോസഫ്, എ.പി. അനിൽ കുമാർ എന്നിവരെ സംരക്ഷിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Tags:#രാജ്മോഹൻ ഉണ്ണിത്താൻ#രാഹുൽ മാങ്കൂട്ടത്തിൽ#ഷാഫി പറമ്പിൽ#ഉമ്മൻ ചാണ്ടി#ടി സിദ്ദിഖ്#കേരള കോൺഗ്രസ്#കേരള രാഷ്ട്രീയം#Rajmohan Unnithan#Rahul Mamkootathil#Shafi Parambil#Oommen Chandy#Kerala Congress Row#Kerala Politics News Malayalam
Advertisement

Related News

പാലക്കാട് ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവം: തോക്ക് കൊണ്ടുവന്ന കുട്ടിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു

പാലക്കാട് ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവം: തോക്ക് കൊണ്ടുവന്ന കുട്ടിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോണിന്റെ പാസ്‌വേഡ് നൽകാൻ ബാധ്യസ്ഥനാണെന്ന് നിലപാട്, അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ കോടതി

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോണിന്റെ പാസ്‌വേഡ് നൽകാൻ ബാധ്യസ്ഥനാണെന്ന് നിലപാട്, അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ കോടതി

ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക് ഗ്രൂപ്പ്; 2030-ഓടെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും 2,500 തൊഴിലവസരങ്ങളും ഒരുക്കും

ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക് ഗ്രൂപ്പ്; 2030-ഓടെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും 2,500 തൊഴിലവസരങ്ങളും ഒരുക്കും

കോൺഗ്രസിൽ സൈബർ പോര് രൂക്ഷമാകുന്നു; ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെയും കടുത്ത സൈബർ ആക്രമണം

കോൺഗ്രസിൽ സൈബർ പോര് രൂക്ഷമാകുന്നു; ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെയും കടുത്ത സൈബർ ആക്രമണം

കേരളത്തിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക്; നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും റിയൽ എസ്റ്റേറ്റ് പദ്ധതികളും 2030-ഓടെ പൂർത്തിയാക്കും

കേരളത്തിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക്; നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും റിയൽ എസ്റ്റേറ്റ് പദ്ധതികളും 2030-ഓടെ പൂർത്തിയാക്കും

Comments

Add a Comment

Our Channels

"നാല് ഗർഭമുണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ സൈബർ ആക്രമണത്തിന് ഇറങ്ങിയിരിക്കുകയാണ്"; കടന്നാക്രമണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി | Malayali Media