Malayali Media
Kerala

ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക് ഗ്രൂപ്പ്; 2030-ഓടെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും 2,500 തൊഴിലവസരങ്ങളും ഒരുക്കും

Admin User25 Nov 202626 views 3 min read
ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക് ഗ്രൂപ്പ്; 2030-ഓടെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും 2,500 തൊഴിലവസരങ്ങളും ഒരുക്കും
Advertisement

കൊച്ചി: കേരളം ആസ്ഥാനമായ ടാലൻമാർക്ക് ഗ്രൂപ്പ് 2030-ഓടെ ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിലായി 2,500 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നു; ഇതിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, കൊച്ചി എന്നിവിടങ്ങളിലായി നാല് പഞ്ചനക്ഷത്ര ഹോട്ടലുകൾ ആരംഭിക്കാനും 2,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായി കോ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ എം. ഹബീബ് റഹ്‌മാൻ അറിയിച്ചു.

ഹോട്ടൽ മേഖലയിൽ മാത്രം 1,700 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. നാല് ഹോട്ടലുകളിലുമായി 550 മുതൽ 600 വരെ മുറികൾ നിർമ്മിക്കുമെന്നും ഇവയുടെ നടത്തിപ്പിനായി പ്രമുഖ ആഗോള ഹോസ്പിറ്റാലിറ്റി കമ്പനിയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും സി.ഇ.ഒ നിശാന്ത് നായർ വ്യക്തമാക്കി.

ഇതിനുപുറമെ കോഴിക്കോട് ബീച്ചിൽ രണ്ടര ഏക്കറിൽ ഷോപ്പിങ് മാൾ നിർമ്മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കോഴിക്കോട്, കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് സമാനമായ അൾട്രാ പ്രീമിയം പാർപ്പിട സമുച്ചയങ്ങൾ അവതരിപ്പിക്കുമെന്ന് കോ ഫൗണ്ടറും ഡയറക്ടർമാരുമായ എൻ. ഹിബത്തുള്ള, ടി.കെ. മുഹമ്മദ് ഷഖീൽ എന്നിവർ അറിയിച്ചു.

എം. ഹബീബ് റഹ്‌മാൻ, എൻ. ഹിബത്തുള്ള, ടി.കെ. മുഹമ്മദ് ഷഖീൽ എന്നിവരുടെ നേതൃത്വത്തിൽ 2014-ൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ടാലൻമാർക്ക്, കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദ്, കൾച്ചറൽ സെന്റർ എന്നിവയുടെ നിർമ്മാണത്തിലൂടെയാണ് ശ്രദ്ധേയരായത്.

Tags:#ടാലൻമാർക്ക് ഗ്രൂപ്പ്#കേരള ബിസിനസ് വാർത്തകൾ#പഞ്ചനക്ഷത്ര ഹോട്ടലുകൾ#റിയൽ എസ്റ്റേറ്റ് നിക്ഷേപം#കൊച്ചി വാർത്തകൾ#കോഴിക്കോട്#വയനാട്#Talenmark Group Investment#Kerala Hospitality Sector#Real Estate Kerala#Kochi Business News Malayalam#Kozhikode News
Advertisement

Related News

പാലക്കാട് ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവം: തോക്ക് കൊണ്ടുവന്ന കുട്ടിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു

പാലക്കാട് ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവം: തോക്ക് കൊണ്ടുവന്ന കുട്ടിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോണിന്റെ പാസ്‌വേഡ് നൽകാൻ ബാധ്യസ്ഥനാണെന്ന് നിലപാട്, അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ കോടതി

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോണിന്റെ പാസ്‌വേഡ് നൽകാൻ ബാധ്യസ്ഥനാണെന്ന് നിലപാട്, അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ കോടതി

കോൺഗ്രസിൽ സൈബർ പോര് രൂക്ഷമാകുന്നു; ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെയും കടുത്ത സൈബർ ആക്രമണം

കോൺഗ്രസിൽ സൈബർ പോര് രൂക്ഷമാകുന്നു; ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെയും കടുത്ത സൈബർ ആക്രമണം

കേരളത്തിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക്; നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും റിയൽ എസ്റ്റേറ്റ് പദ്ധതികളും 2030-ഓടെ പൂർത്തിയാക്കും

കേരളത്തിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക്; നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും റിയൽ എസ്റ്റേറ്റ് പദ്ധതികളും 2030-ഓടെ പൂർത്തിയാക്കും

ഇ.പി. ജയരാജന്റെ ആരോപണങ്ങൾ തള്ളി പി. ജയരാജൻ; അന്വേഷണ കമ്മീഷന് മുന്നിൽ കാര്യങ്ങൾ ബോധിപ്പിക്കാൻ നിർദ്ദേശിച്ച് സി.പി.ഐ.എം നേതൃത്വം

ഇ.പി. ജയരാജന്റെ ആരോപണങ്ങൾ തള്ളി പി. ജയരാജൻ; അന്വേഷണ കമ്മീഷന് മുന്നിൽ കാര്യങ്ങൾ ബോധിപ്പിക്കാൻ നിർദ്ദേശിച്ച് സി.പി.ഐ.എം നേതൃത്വം

Comments

Add a Comment

Our Channels

ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക് ഗ്രൂപ്പ്; 2030-ഓടെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും 2,500 തൊഴിലവസരങ്ങളും ഒരുക്കും | Malayali Media