കൊച്ചി: തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണസംഘത്തിന് നൽകണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. പാസ്‌വേഡ് കൈമാറണമെന്ന ഉത്തരവിനെതിരെ രാഹുൽ നൽകിയ അപ്പീലിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
പാസ്‌വേഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും, അല്ലാത്തപക്ഷം ഭരണഘടനാ പരിരക്ഷ ലഭിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ ഭരണഘടനാ പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.





