തിരുവനന്തപുരം: സത്യസായി ബാബയുടെ 101-ാം ജന്മദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പുട്ടപർത്തി വിമാനയാത്രയ്ക്കെതിരെ പി. രാജീവ് രംഗത്തെത്തി. സായി ട്രസ്റ്റ് സ്പോൺസർ ചെയ്തതാണെങ്കിലും മുഖ്യമന്ത്രി അത് സ്വീകരിക്കരുതെന്നും, സർക്കാർ ചെലവിൽ യാത്ര ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരുടെയെങ്കിലും സ്പോൺസർഷിപ്പിലല്ല ഒരു സർക്കാർ പ്രവർത്തിക്കേണ്ടതെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് കേട്ടുകേൾവിയില്ലാത്ത രീതിയിലാണെന്നും, വൻകിട പദ്ധതികൾ പ്രഖ്യാപിച്ച ശേഷമുള്ള ഈ യാത്ര അങ്ങേയറ്റം നിഗൂഢമാണെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിയാകുന്നതിന് മുൻപ് വി.ഡി. സതീശൻ മംഗലാപുരത്തേക്ക് നടത്തിയ യാത്ര ദുരൂഹമാണെന്നും അത് ആരാണ് സ്പോൺസർ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു. ഓരോ കമ്പനികളും പ്രത്യേകമായി വിമാനങ്ങൾ ഏർപ്പാട് ചെയ്യുന്നത് ആരാണെന്ന് വെളിപ്പെടുത്താതെ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും, ജനങ്ങളുടെ മുൻപിൽ വസ്തുതകൾ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകണമെന്നും പി. രാജീവ് പറഞ്ഞു.





