തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 90-ാം വാർഷിക ദിനത്തിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ 7.45-ഓടെ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ഏകദേശം 15 മിനിറ്റ് നേരം അവിടെ ചെലവഴിച്ചു.
സാധിക്കുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്താറുണ്ടെന്നും, ക്ഷേത്രപ്രവേശന വിളംബര വാർഷികം പ്രമാണിച്ചുള്ള പ്രത്യേക ചടങ്ങിന്റെ ഭാഗമല്ല ഇതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതൊരു പതിവ് സന്ദർശനം മാത്രമാണെന്ന് അവർ അറിയിച്ചു.
മുഖ്യമന്ത്രിക്ക് പുറമെ കൊടിക്കുന്നിൽ സുരേഷ് എംപിയും ഇന്ന് രാവിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്നു.





