തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ചിന്ത ജെറോം. ഡിവൈഎഫ്ഐ ഉടൻ തന്നെ നിർമ്മിച്ച ബദൽ സമരപ്പന്തൽ സംരക്ഷിക്കുമെന്നും, സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കൊപ്പം ഏതറ്റം വരെയും നിലകൊള്ളുമെന്നും അവർ വ്യക്തമാക്കി.
മുഖ്യമന്ത്രിയായ ശേഷം മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ വി.ഡി. സതീശന് സാധിക്കുന്നില്ലെന്ന് ചിന്ത ജെറോം കുറ്റപ്പെടുത്തി. ശരീരം വേദനിക്കുന്നുവെന്ന് സമരനേതാവ് വളർമതി ഇന്നലെ പൊലീസിനോട് പറഞ്ഞിട്ടും മെഡിക്കൽ റിപ്പോർട്ട് അടക്കം പൊലീസ് കൈവശം വെക്കുകയാണ് ചെയ്തത്.
ഒരു ഭീകര ക്യാമ്പിനെ നേരിടുന്ന രീതിയിലായിരുന്നു ഇന്നലത്തെ പൊലീസ് ഇടപെടലെന്നും ചിന്ത ജെറോം ആരോപിച്ചു.





