തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സാധിക്കാതെ വരുമ്പോൾ കാമറയ്ക്ക് മുന്നിൽ ഡയലോഗ് അടിക്കുന്നതുകൊണ്ട് ചെയ്തുകൂട്ടിയ തെറ്റുകൾ മറച്ചുവെക്കാനാകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം മേശപ്പുറത്തെത്തുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യൂ പേപ്പർ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി സ്വയം അപഹാസ്യനാവുകയാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വിഷയത്തിൽ രേഖകൾ ആവശ്യപ്പെടുമ്പോൾ മുൻ സർക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശുദ്ധ ഭീരുത്വമാണെന്നും പിണറായി വിജയൻ തുറന്നടിച്ചു.





