ആരെങ്കിലും എവിടെയെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് നടക്കുകയാണ് ഡിവൈഎഫ്ഐയെന്ന് പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ. ചികിത്സാ പിഴവുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ച് തിരയുന്ന സമീപനമാണ് സംഘടനയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏതെങ്കിലും വാർത്താ ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസുകൾ അടിസ്ഥാനമാക്കി സർക്കാർ നടപടികൾ സ്വീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, കുറ്റം ചെയ്തവരെ സർക്കാർ വെറുതെ വിടില്ലെന്നും എന്നാൽ നിരപരാധികൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.





