Malayali Media
Kerala

ശ്രീകാര്യം അഭിറാം വധം: ഉമറിന്റെ വാദങ്ങൾ തള്ളി പോലീസ്; ഫോൺ വീട്ടിൽ വെച്ച് സിസിടിവിയെ കബളിപ്പിച്ചത് സിനിമയെ വെല്ലുന്ന ആസൂത്രണം

10 Nov 202685 views 3 min read
ശ്രീകാര്യം അഭിറാം വധം: ഉമറിന്റെ വാദങ്ങൾ തള്ളി പോലീസ്; ഫോൺ വീട്ടിൽ വെച്ച് സിസിടിവിയെ കബളിപ്പിച്ചത് സിനിമയെ വെല്ലുന്ന ആസൂത്രണം
Advertisement

തിരുവനന്തപുരം: ശ്രീകാര്യത്ത് അഭിറാം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതി ഉമറിന്റെ പങ്കാളിത്തം സ്ഥിരീകരിച്ച് അന്വേഷണ സംഘം. തനിക്ക് കൃത്യത്തിൽ പങ്കില്ലെന്ന ഉമറിന്റെ വാദങ്ങൾ തള്ളിയ പോലീസ്, കൊലപാതകം നടന്ന സ്ഥലത്ത് ഇയാൾ നേരിട്ടെത്തിയിരുന്നതായി വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിച്ചു. കൃത്യത്തിന് മുൻപും ശേഷവും പഴുതടച്ച ആസൂത്രണമാണ് പ്രതികൾ നടത്തിയത്.

കൊലപാതകം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു എന്ന് വരുത്തിത്തീർക്കാൻ സ്വന്തം ഫോൺ വീട്ടിൽ വെയ്ക്കുകയും, സിസിടിവിയിൽ മുഖം പതിയുന്ന രീതിയിൽ നടക്കുകയും ചെയ്ത ശേഷമാണ് ഉമർ സംഭവസ്ഥലത്തേക്ക് പോയത്. ഒന്നാം പ്രതിയായ 17-കാരൻ മാത്രമാണ് കുറ്റക്കാരനെന്ന് വരുത്താൻ ഇയാൾ കാമുകിക്ക് നിരന്തരം മെസ്സേജുകൾ അയച്ചിരുന്നു. മോഷണക്കേസുകളിൽ മുൻപരിചയമുള്ളതിനാൽ ഇരുവരും ചേർന്ന് അഭിറാമിന്റെ ഫോൺ, ഷൂസ്, കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് തുടങ്ങിയ പ്രധാന തെളിവുകൾ സമർത്ഥമായി ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

ചോദ്യം ചെയ്യലിനോട് ഉമർ സഹകരിക്കാത്ത സാഹചര്യത്തിൽ, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 17-കാരനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൊല്ലപ്പെട്ട അഭിറാമിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ മൺവിളയിലാണെന്ന് കണ്ടെത്തിയതിനാൽ, സംഭവം നടന്ന സ്ഥലത്ത് കൂടുതൽ തെരച്ചിൽ നടത്തി ഒളിപ്പിച്ച തൊണ്ടിമുതലുകൾ വീണ്ടെടുക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.

Tags:#ശ്രീകാര്യം കൊലപാതകം#അഭിറാം വധക്കേസ്#പ്രതി ഉമർ#തിരുവനന്തപുരം ക്രൈം#കേരള പോലീസ് അന്വേഷണം#മൺവിള#Sreekaryam Murder Case#Abhiram Murder Trivandrum#Accused Umar#Kerala Crime News#Thiruvananthapuram Police Malayalam
Advertisement

Related News

യുഡിഎഫ് യോഗം ചേരാത്തതിൽ ചെയർമാനോട് ചോദിക്കണം; തുറന്നടിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അടൂർ പ്രകാശ്

യുഡിഎഫ് യോഗം ചേരാത്തതിൽ ചെയർമാനോട് ചോദിക്കണം; തുറന്നടിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അടൂർ പ്രകാശ്

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപിനെ പിരിച്ചുവിടാൻ സർക്കാരിനോട് ശുപാർശ ചെയ്ത് തിരുവനന്തപുരം നഗരസഭ

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപിനെ പിരിച്ചുവിടാൻ സർക്കാരിനോട് ശുപാർശ ചെയ്ത് തിരുവനന്തപുരം നഗരസഭ

വൈദ്യുതി കരാറുകളിലും ചെയർമാനെ മാറ്റിയതിലും മന്ത്രി സണ്ണി ജോസഫിന് അതൃപ്തി; സിന്നാർ ഇടപാട് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വെളിപ്പെടുത്തൽ

വൈദ്യുതി കരാറുകളിലും ചെയർമാനെ മാറ്റിയതിലും മന്ത്രി സണ്ണി ജോസഫിന് അതൃപ്തി; സിന്നാർ ഇടപാട് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വെളിപ്പെടുത്തൽ

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ: പരീക്ഷ എഴുതാൻ അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ: പരീക്ഷ എഴുതാൻ അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

ഫോൺ എടുക്കാത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; ജീവനക്കാരുടെ അനാസ്ഥയിൽ ക്ഷുഭിതനായി മന്ത്രി മോൻസ് ജോസഫ്

ഫോൺ എടുക്കാത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; ജീവനക്കാരുടെ അനാസ്ഥയിൽ ക്ഷുഭിതനായി മന്ത്രി മോൻസ് ജോസഫ്

Comments

Add a Comment

Our Channels

ശ്രീകാര്യം അഭിറാം വധം: ഉമറിന്റെ വാദങ്ങൾ തള്ളി പോലീസ്; ഫോൺ വീട്ടിൽ വെച്ച് സിസിടിവിയെ കബളിപ്പിച്ചത് സിനിമയെ വെല്ലുന്ന ആസൂത്രണം | Malayali Media