പത്തനംതിട്ട: വീട് നിർമ്മാണത്തിനായി മണ്ണെടുക്കുന്നതിന് സിപിഐഎം പ്രാദേശിക നേതൃത്വം കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിക്ക് പിന്നാലെ പത്തനംതിട്ടയിൽ 25 കുടുംബങ്ങൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഇലന്തൂർ വരട്ടുചിറയിലെ സിപിഐഎം പ്രവർത്തകനായ ബാബുവിന്റെ കുടുംബം അടക്കമുള്ളവരാണ് പാർട്ടി വിട്ടത്. ഇവരെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരിക്കുകയും പ്രദേശത്ത് പുതിയ ബിജെപി യൂണിറ്റ് ആരംഭിക്കുകയും ചെയ്തു.
വീട് പണിയുന്നതിന് മണ്ണെടുക്കാൻ പാർട്ടിക്ക് 25,000 രൂപ കൈക്കൂലി നൽകണമെന്ന് സിപിഐഎം പരിയാരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. പാർട്ടിക്ക് വ്യക്തമായ സ്വാധീനമുള്ള മേഖലയിലാണ് ഒരുമിച്ചുള്ള ഈ കൊഴിഞ്ഞുപോക്ക് ഉണ്ടായത്.
അതേസമയം, ഉയർന്നു വന്ന കൈക്കൂലി ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.





