Malayali Media
Kerala

സൗജന്യ ചാർട്ടേഡ് വിമാനയാത്ര വിവാദം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്; ഹർജി ജനുവരി 12-ലേക്ക് മാറ്റി

Admin User06 Nov 20261 views 3 min read
സൗജന്യ ചാർട്ടേഡ് വിമാനയാത്ര വിവാദം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്; ഹർജി ജനുവരി 12-ലേക്ക് മാറ്റി
Advertisement

തിരുവനന്തപുരം: സൗജന്യ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേസിൽ സർക്കാരിനെ കക്ഷി ചേർക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് എൻ. അനിൽകുമാർ ഉൾപ്പെട്ട ലോകായുക്ത ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തുടർനടപടികൾക്കായി ഹർജി 2027 ജനുവരി 12-ലേക്ക് മാറ്റി.

മലപ്പുറം യാത്രയ്ക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനം ഉപയോഗിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. യാത്ര സ്പോൺസർ ചെയ്തതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നെങ്കിലും സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. തുടർന്ന് വിമാനയാത്രയുടെ തുക അടച്ചത് ചിപ്‌സൺ ഏവിയേഷൻസ് ആണെന്ന വിവരവും ഇൻവോയ്സും റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. ചിപ്‌സൺ ഏവിയേഷൻസിന് മറ്റാരെങ്കിലും തുക നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.

Tags:#മുഖ്യമന്ത്രി ചാർട്ടേഡ് വിമാന വിവാദം#ലോകായുക്ത നോട്ടീസ്#കെ എം ഷാജഹാൻ ഹർജി#ചീഫ് സെക്രട്ടറി ലോകായുക്ത#ജസ്റ്റിസ് എൻ അനിൽകുമാർ#ചിപ്സൺ ഏവിയേഷൻസ്#വി ഡി സതീശൻ മലപ്പുറം യാത്ര#റിപ്പോർട്ടർ ടിവി വാർത്ത#Kerala Lokayukta Notice#CM Free Flight Controversy#KM Shajahan Petition#Chipson Aviation#Kerala Politics Malayalam News
Advertisement

Related News

പാളയം 'പൊറോട്ട ഹട്ട്' മർദ്ദനം: തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ അടിയന്തര പരിശോധനയ്ക്ക് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം; സംയുക്ത പരിശോധന വേണമെന്ന് മേയർ വി.വി. രാജേഷ്

പാളയം 'പൊറോട്ട ഹട്ട്' മർദ്ദനം: തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ അടിയന്തര പരിശോധനയ്ക്ക് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം; സംയുക്ത പരിശോധന വേണമെന്ന് മേയർ വി.വി. രാജേഷ്

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്:ഭർത്താവ് നിരപരാധിയെന്ന് പോലീസ് ഭർത്താവിനെയും മക്കളെയും മറയാക്കി കവർച്ച ആസൂത്രണം ചെയ്തത് തലശ്ശേരി സ്വദേശിനി പ്രിയങ്ക

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്:ഭർത്താവ് നിരപരാധിയെന്ന് പോലീസ് ഭർത്താവിനെയും മക്കളെയും മറയാക്കി കവർച്ച ആസൂത്രണം ചെയ്തത് തലശ്ശേരി സ്വദേശിനി പ്രിയങ്ക

പുന്നപ്ര-വയലാർ വിവാദം: തോമസ് ഐസക്കിനെ പിന്തുണച്ച് സിപിഐഎം; ആരാണ് ചുമതലപ്പെടുത്തിയെന്ന് ചോദിക്കാൻ സിപിഐ ആരാണെന്ന് ആർ. നാസർ

പുന്നപ്ര-വയലാർ വിവാദം: തോമസ് ഐസക്കിനെ പിന്തുണച്ച് സിപിഐഎം; ആരാണ് ചുമതലപ്പെടുത്തിയെന്ന് ചോദിക്കാൻ സിപിഐ ആരാണെന്ന് ആർ. നാസർ

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും; നടപടി സെക്രട്ടറിയുടെയും അംഗങ്ങളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും; നടപടി സെക്രട്ടറിയുടെയും അംഗങ്ങളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ; ഗൂഢാലോചനയ്ക്ക് ഒത്താശ ചെയ്തത് മുൻ കാപ്പ തടവുകാരനായ ഉമറിന്

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ; ഗൂഢാലോചനയ്ക്ക് ഒത്താശ ചെയ്തത് മുൻ കാപ്പ തടവുകാരനായ ഉമറിന്

Comments

Add a Comment

Our Channels

സൗജന്യ ചാർട്ടേഡ് വിമാനയാത്ര വിവാദം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്; ഹർജി ജനുവരി 12-ലേക്ക് മാറ്റി | Malayali Media