Malayali Media
Kerala

കടലിലെ താപവർദ്ധനവും ആൽഗൽ ബ്ലൂമും മത്സ്യമേഖലയ്ക്ക് വൻ ഭീഷണി; സിഎംഎഫ്ആർഐ സിമ്പോസിയത്തിൽ സമുദ്ര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

05 Nov 20261 views 3 min read
കടലിലെ താപവർദ്ധനവും ആൽഗൽ ബ്ലൂമും മത്സ്യമേഖലയ്ക്ക് വൻ ഭീഷണി; സിഎംഎഫ്ആർഐ സിമ്പോസിയത്തിൽ സമുദ്ര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
Advertisement

കൊച്ചി: സമുദ്രോപരിതലത്തിലെ അസാധാരണ ചൂട്, ഉഷ്ണതരംഗങ്ങൾ, പവിഴപ്പുറ്റുകളുടെ തകർച്ച, ഉപദ്രവകാരികളായ ആൽഗകളുടെ പെരുകൽ (ആൽഗൽ ബ്ലൂം) എന്നിവ കടലിന്റെ ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികൾക്കും കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞർ. കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച അന്താരാഷ്ട്ര ട്രെവർ സഫാരി സിമ്പോസിയത്തിലാണ് വിദഗ്ദ്ധർ ഈ ആശങ്ക പങ്കുവെച്ചത്.

കടലിലെ ഭൗതിക-ജൈവ മാറ്റങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സമയബന്ധിതമായി നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകാൻ കൂടുതൽ കാര്യക്ഷമമായ നിരീക്ഷണ സംവിധാനം അനിവാര്യമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. കൃത്രിമോപഗ്രഹ റിമോട്ട് സെൻസിംഗ്, അത്യാധുനിക സമുദ്ര നിരീക്ഷണ ഉപാധികൾ, കാലാവസ്ഥാ പ്രവചന മാതൃകകൾ, നിർമ്മിതബുദ്ധി എന്നിവ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഇതിനായി നടപ്പിലാക്കണമെന്നും സമ്മേളനം നിർദ്ദേശിച്ചു.

സമുദ്ര നിരീക്ഷണം, ഫിഷറീസ്, റിമോട്ട് സെൻസിംഗ്, കാലാവസ്ഥാ പഠനം തുടങ്ങിയ മേഖലകളിൽ നിന്നായി 30 രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുന്നൂറിലധികം അന്താരാഷ്ട്ര പ്രതിനിധികളാണ് സിഎംഎഫ്ആർഐയിലെ സിമ്പോസിയത്തിൽ പങ്കെടുക്കുന്നത്.

Tags:#സിഎംഎഫ്ആർഐ കൊച്ചി#സമുദ്രോപരിതല താപനില#ആൽഗൽ ബ്ലൂം ഭീഷണി#ട്രെവർ സഫാരി സിമ്പോസിയം#കാലാവസ്ഥാ വ്യതിയാനം സമുദ്രം#മത്സ്യത്തൊഴിലാളി പ്രതിസന്ധി#പവിഴപ്പുറ്റ് നാശം#CMFRI Kochi Marine Symposium#Ocean Warming Marine Heatwaves#Trevor Platt Science Foundation#Algal Bloom Threat Fisheries#Marine Ecology News Malayalam#Kerala News Malayalam
Advertisement

Related News

പാളയം 'പൊറോട്ട ഹട്ട്' മർദ്ദനം: തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ അടിയന്തര പരിശോധനയ്ക്ക് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം; സംയുക്ത പരിശോധന വേണമെന്ന് മേയർ വി.വി. രാജേഷ്

പാളയം 'പൊറോട്ട ഹട്ട്' മർദ്ദനം: തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ അടിയന്തര പരിശോധനയ്ക്ക് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം; സംയുക്ത പരിശോധന വേണമെന്ന് മേയർ വി.വി. രാജേഷ്

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്:ഭർത്താവ് നിരപരാധിയെന്ന് പോലീസ് ഭർത്താവിനെയും മക്കളെയും മറയാക്കി കവർച്ച ആസൂത്രണം ചെയ്തത് തലശ്ശേരി സ്വദേശിനി പ്രിയങ്ക

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്:ഭർത്താവ് നിരപരാധിയെന്ന് പോലീസ് ഭർത്താവിനെയും മക്കളെയും മറയാക്കി കവർച്ച ആസൂത്രണം ചെയ്തത് തലശ്ശേരി സ്വദേശിനി പ്രിയങ്ക

സൗജന്യ ചാർട്ടേഡ് വിമാനയാത്ര വിവാദം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്; ഹർജി ജനുവരി 12-ലേക്ക് മാറ്റി

സൗജന്യ ചാർട്ടേഡ് വിമാനയാത്ര വിവാദം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്; ഹർജി ജനുവരി 12-ലേക്ക് മാറ്റി

പുന്നപ്ര-വയലാർ വിവാദം: തോമസ് ഐസക്കിനെ പിന്തുണച്ച് സിപിഐഎം; ആരാണ് ചുമതലപ്പെടുത്തിയെന്ന് ചോദിക്കാൻ സിപിഐ ആരാണെന്ന് ആർ. നാസർ

പുന്നപ്ര-വയലാർ വിവാദം: തോമസ് ഐസക്കിനെ പിന്തുണച്ച് സിപിഐഎം; ആരാണ് ചുമതലപ്പെടുത്തിയെന്ന് ചോദിക്കാൻ സിപിഐ ആരാണെന്ന് ആർ. നാസർ

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും; നടപടി സെക്രട്ടറിയുടെയും അംഗങ്ങളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും; നടപടി സെക്രട്ടറിയുടെയും അംഗങ്ങളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ

Comments

Add a Comment

Our Channels

കടലിലെ താപവർദ്ധനവും ആൽഗൽ ബ്ലൂമും മത്സ്യമേഖലയ്ക്ക് വൻ ഭീഷണി; സിഎംഎഫ്ആർഐ സിമ്പോസിയത്തിൽ സമുദ്ര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് | Malayali Media