Malayali Media
Kerala

സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി സമരം 122-ാം ദിവസത്തിൽ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപി നാളെ മുതൽ നിരാഹാരമിരിക്കും

04 Nov 20269 views 3 min read
സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി സമരം 122-ാം ദിവസത്തിൽ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപി നാളെ മുതൽ നിരാഹാരമിരിക്കും
Advertisement

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം 122-ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യമായ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് സർക്കാർ ഇപ്പോഴും തുടരുന്നത്. ഇതിനിടെ സമരസമിതി സെക്രട്ടറി വളർമതി ആരംഭിച്ച നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു.

പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ മുതൽ സിജെപി പ്രവർത്തകരും സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സംഘടനയുടെ കേരള ഘടകത്തിലെ സൗത്ത് ഹെൽത്ത് കോർഡിനേറ്റർമാരായ ഫിറോസ് ഖാൻ, സനൂപ് എന്നീ രണ്ട് നേതാക്കളാണ് നാളെ നിരാഹാരമിരിക്കുന്നത്.

നേരത്തെ തന്നെ ഡിവൈഎഫ്ഐ, എഐഎസ്എ, യുവമോർച്ച, എബിവിപി, എസ്‌യുസിഐ തുടങ്ങിയ വിവിധ യുവജന സംഘടനകളും അധ്യാപക സംഘടനയായ കെഎസ്ടിഎയും എൽപിഎസ്ടി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിജെപിയും പ്രത്യക്ഷ സമരത്തിലേക്ക് പ്രവേശിക്കുന്നത്.

Tags:#എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം#സെക്രട്ടേറിയറ്റ് സമരം തിരുവനന്തപുരം#വളർമതി നിരാഹാര സമരം#സിജെപി നിരാഹാരം#ഫിറോസ് ഖാൻ സനൂപ്#അധ്യാപക വിദ്യാർഥി അനുപാതം#കെഎസ്ടിഎ ഐക്യദാർഢ്യം#ഡിവൈഎഫ്ഐ യുവമോർച്ച#LPST Aspirants Secretariat Protest#Valarmathi Hunger Strike Day 10#CJP Hunger Strike LPST#Kerala Teacher Student Ratio Protest#Thiruvananthapuram News Malayalam
Advertisement

Related News

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;

Comments

Add a Comment

Our Channels

സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി സമരം 122-ാം ദിവസത്തിൽ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപി നാളെ മുതൽ നിരാഹാരമിരിക്കും | Malayali Media