Malayali Media
Kerala

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;

Admin User04 Nov 20261 views 3 min read
സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;
Advertisement

തിരുവനന്തപുരം: സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും, സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി എത്തിയാലും സംസ്ഥാനത്ത് വൈദ്യുതിക്ഷാമം തുടരാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തി. രാത്രി സമയങ്ങളിലും തടസ്സമില്ലാതെ പ്രയോജനപ്പെടുത്താമെന്നതിനാൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങലാണ് കൂടുതൽ ഗുണകരമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ജിഎൻഎ (GNA) വഴി വെറും 500 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാവുകയെന്നിരിക്കെ, ഹിമാചലിൽ നിന്ന് 800 മുതൽ 1200 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാൻ സാധിക്കുമെന്നും ബോർഡ് ചൂണ്ടിക്കാട്ടി.

എന്നാൽ ഹിമാചൽ സർക്കാരുമായി മുന്നോട്ടുപോയാൽ ഉണ്ടാകുമായിരുന്ന 2,232 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് ജിഎൻഎ എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇതേ സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:#കെഎസ്ഇബി വൈദ്യുതി കരാർ#ജിഎൻഎ സ്വകാര്യ വൈദ്യുതി#ഹിമാചൽ പ്രദേശ് വൈദ്യുതി#മുഖ്യമന്ത്രി വി ഡി സതീശൻ#പിണറായി വിജയൻ#വൈദ്യുതി പ്രതിസന്ധി കേരളം#KSEB Power Purchase Deal#Himachal Power Supply KSEB#GNA Private Power Deal#CM VD Satheesan Electricity Row#Kerala Power Crisis News Malayalam
Advertisement

Related News

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത

വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ചു; 27 പേർ ചികിത്സയിൽ, വെട്ടൂരിൽ മീൻ വിൽപ്പന തടഞ്ഞു

വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ചു; 27 പേർ ചികിത്സയിൽ, വെട്ടൂരിൽ മീൻ വിൽപ്പന തടഞ്ഞു

Comments

Add a Comment

Our Channels

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും; | Malayali Media