Malayali Media
Kerala

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത

04 Nov 20261 views 3 min read
ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത
Advertisement

കൊച്ചി: ചെയ്യാത്ത തെറ്റിന്റെ പേരിൽ ആരോടും മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും തലയുയർത്തിത്തന്നെ മുന്നോട്ട് ജീവിക്കുമെന്നും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥിനി എം. ആശ്രിത വ്യക്തമാക്കി.

വിദ്യാർത്ഥികൾ മാപ്പെഴുതി നൽകണമെന്ന നിഗമനത്തിലേക്ക് സർവകലാശാലാ സിൻഡിക്കേറ്റിന് എങ്ങനെയാണ് എത്തിച്ചേരാൻ സാധിക്കുന്നതെന്നും അവർ രൂക്ഷമായി ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ രൂപം

പ്രിയപ്പെട്ടവരേ.. കാലടി സംസ്‌കൃത യൂണിവേഴ്സിറ്റിയിൽ ജനാധിപത്യ രീതിയിൽ സമരം ചെയ്തതിന്റെ പേരിൽ സസ്പെൻഷൻ കിട്ടിയ 16 പേരിൽ ഒരാളാണ് ഞാനും.. 2017 ലാണ് ശ്രീശങ്കരാചര്യ സംസ്‌കൃത സർവകലാശായുടെ ഭാഗമാവുന്നത്.. പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ഡിഗ്രിയും, 2020 -22 ഇൽ പി ജി ഇതേ യൂണിവേഴ്സിറ്റി മുഖ്യകേന്ദ്രം കാലടിയിൽ നിന്ന് പൂർത്തിയാക്കുന്നു.. ഡിഗ്രി - പിജി കാലഘട്ടങ്ങളിൽ രണ്ടുതവണ യൂണിവേഴ്സിറ്റി യൂണിയന്റെ ഭാഗമാവുന്നു. 2025 ഇൽ പിഎച്ച്ഡി പ്രവേശനം നേടുന്നു. 3 വർഷക്കാലം പിജി - പിഎച്ച്ഡി ഹോസ്റ്റലുകളിൽ മെസ്സ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു.. നിലവിൽ 64 ദിവസമായി സസ്പെൻഷനിൽ ആണ്. ജാമ്യമില്ല വകുപ്പിൽ യൂണിവേഴ്സിറ്റിയുടെ പ്രതികാര കള്ളകേസിൽ ഒളിവിൽ താമസിക്കേണ്ടി വരുന്നു. ജീവിതം ഏറെ നാടകീയമായി കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ എന്തിനാണ് ഞാനടക്കം 16 പേരെ യൂണിവേഴ്സിറ്റി സസ്പെന്ഷനിൽ ഇത്രയധികം നാൾ പുറത്തുനിർത്തിയിരിക്കുന്നത് എന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്..

ഒരു യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യപ്രശ്നങ്ങളും വിദ്യാർത്ഥിവിരുദ്ധമായ പ്രവണതകളും ഗവേഷകവിരുദ്ധമായ പ്രശ്നങ്ങളും നടക്കുമ്പോൾ നിരന്തരം ശബ്ദമുയർത്തുന്ന സംഘടനയാണ് എസ്എഫ്ഐ. അത്തരത്തിൽ ഒരുപാട് തവണ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും വിദ്യാർത്ഥികളെ ഒന്ന് കേൾക്കാനോ, യൂണിവേഴ്സിറ്റി പ്രവർത്തനങ്ങൾ കൃത്യമായി നടത്താനോ യൂണിവേഴ്സിറ്റി അധികൃതർ തയ്യാറായില്ല. അങ്ങനെ എസ്എഫ്ഐ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. സമരദിനങ്ങൾ ഏറെ പിന്നിട്ടിട്ടും ഈ സമരമിരിക്കുന്ന വിദ്യാർത്ഥികളെ അധികൃതർ തിരിഞ്ഞു നോക്കുകയോ കേൾക്കുന്നൊ ഇല്ല. അങ്ങനെ യൂണിവേഴ്സിറ്റിയിൽ SYNDICATE യോഗം നടക്കുന്ന സമയത്ത് വിദ്യാർത്ഥികൾ തങ്ങളുടെ സമരാവശ്യ മുദ്രാവാക്യങ്ങളുമായി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലേക്ക് പ്രകടനവുമായി കടന്നുചെല്ലുന്നു..

ഉച്ചയ്ക്ക് തുടങ്ങിയ സിന്ഡിക്കേറ്റ് ഏറെ നേരം നീണ്ട് പോകുന്നു. ഈ വിദ്യാർത്ഥികൾ ഏറെ സമാധാനപരമായി അവിടെ നാടകം അവതരിപ്പിച്ചു പ്രതിഷേധിക്കുന്നു.. നൃത്തം ചെയ്യുന്നു.. പാട്ടുകൾ പാടുന്നു. SYNDICATE യോഗത്തിന്റെ അവസാനം ചർച്ചയ്ക്ക് വിളിക്കും വിദ്യാർത്ഥികളെ കേൾക്കും എന്നതാണ് മാന്യമായ രീതി. എന്നാൽ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി വന്ന വിദ്യാർത്ഥികളെ ചർച്ചക്ക് വിളിക്കാൻ ആദ്യഘട്ടത്തിൽ തയ്യാറാവാത്ത വൈസ് ചാൻസിലറും സിന്ഡിക്കേറ്റും വിദ്യാർത്ഥികളെ ചർച്ചക്ക് വിളിക്കുന്നു. വിദ്യാർത്ഥികളോട് ഏറെ പുച്ഛത്തോടെ സംസാരിക്കാനും, ഈ ആവശ്യങ്ങളെ പാടെ തള്ളിക്കളയാനും മാത്രമാണ് വി സി സിസാ തോമസ് തയ്യാറായത്. വിദ്യാർത്ഥികളെ ചർച്ചക്ക് വിളിച്ചു പിന്നീട് കേൾക്കാൻ തയ്യാറാവാതെ വിസി അപമാനിക്കുന്നു.

ഈ സമയത്ത് സിസാ തോമസിന്റെ ഉത്തരവോടെ വിദ്യാർത്ഥികളെ പോലീസ് സന്നാഹം മൃഗയമായി ആക്രമിക്കുകയാണ് ഉണ്ടായത്.. സമരത്തിൽ 80% പെൺകുട്ടികൾ ആയിരുന്നു. എന്നാൽ ഈ പെൺകുട്ടികൾക്കായി അവിടെ വിന്യസിച്ചത് കേവലം 4 വനിതാ പോലീസുകാരെ മാത്രമായിരുന്നു. മറ്റു പുരുഷപോലീസുകാർ പെൺകുട്ടികളെ അടക്കം ലാത്തി വച്ചു അടിക്കുകയും,വലിച്ചു എറിയുകയും ചെയ്തു. ഇത്രയും നീച്ചമായി വിദ്യാർത്ഥികളെ ആക്രമിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾ ഞങ്ങൾക്ക് വിസിയോട് സംസാരിക്കണം എന്നായിരുന്നു എല്ലാവരോടും പറഞ്ഞത്. ഈ സമയത്ത് വി സി സിസാ തോമസ് ഇടതും വലതും പോലീസ്കാരുമായി MAKE MY WAY എന്നു ധാർഷ്ട്യത്തോടെ ആക്രോശിച്ചുകൊണ്ട് നടന്നു പോകുന്നു. ഇതിനു ശേഷം പോലീസ്‌കാർ വിദ്യാർത്ഥികളെ ആക്രമിക്കുന്നത് വീണ്ടും തുടർന്നു..

ഈ പോലീസ് ആക്രമത്തിന്റെ വേദന മാറും മുന്നേ മനോരമ എന്ന പ്രമുഖ മാധ്യമത്തിൽ ഒരു വാർത്ത ശ്രദ്ധയിൽപെടുകയാണ്. കാലടിയിൽ വിസി ക്ക് ശവമഞ്ചം ഒരുക്കി എസ്എഫ്ഐ എന്നായിരുന്നു ആ വാർത്ത. ഞങ്ങൾക്ക് അത് മനസ്സിലായില്ല. പിന്നീടാണ് സമരത്തിൽ ലൈറ്റ് മരിച്ചേ എന്ന ഒരു നാടകം, തീയേറ്റർ ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തെയാണ് ഇത്തരത്തിൽ വ്യാഖ്യാനിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്. നിമിഷങ്ങൾക്കകം പോലീസ്‌ FIR വരുന്നു. ഈ നാടകം കളിച്ചവരും നൃത്തം ചെയ്തവരും പ്രതിച്ചേർക്കപെടുന്നു. ഞങ്ങളുടെ 4 സഖാക്കളെ വീടുകളിൽ കയറി ARREST ചെയ്ത് ജയിലിൽ ഇടുന്നു. അപ്പോഴും ഞങ്ങക്ക് ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന് മനസിലായില്ല. പിന്നീട് പല മാധ്യമ സ്ഥാപനങ്ങളും ഈ വാർത്ത തെറ്റാണെന്ന് പറയുന്നു. പക്ഷെ അപ്പോഴേക്കും സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു..

അതും കഴിഞ്ഞ് പിറ്റേ ദിവസം പൊടുന്നനെ ഗവർണർ ഡിജിപി യെ സ്വന്തം ഓഫീസിലേക്ക് വിളിപ്പിക്കുന്നു.ഈ സമരത്തിൽ പങ്കെടുത്തവർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസ് എടുക്കണം എന്ന് പറയുകയും ചെയ്യുന്നു. അതുവരെ ഒരു പ്രശ്നവും ഇല്ലാതിരുന്ന വിസി തന്നെ മുടിയിൽ കുത്തിപിടിച്ചു, ചുമരിനോട് ചേർത്ത് നിർത്തി എന്നൊക്കെ പറഞ്ഞു ഒരു കള്ളകേസ്‌ കൊടുക്കുകയും ഞങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു.ആ ദിവസം അവിടെ ഇല്ലാത്തവരുടെ വരെ പേരിൽ കേസ് വരുന്നു.ഞങ്ങളിൽ UG-PG- പിഎച്ച്ഡി വിദ്യാർത്ഥികൾ ഉണ്ട്. നാടകം അവതരിപ്പിച്ചതും നൃത്തം ചെയ്തതും ക്രീയേറ്റീവ് ആയി പ്രതിഷേധം അറിയിച്ചതിനു ആദ്യമായി പ്രതിച്ചേർക്കപ്പെടുന്നു. മാനസികമായി ഞങ്ങൾ അനുഭവിച്ചവേദന മറ്റൊരാൾക് മനസ്സിലാകുമോ എന്നറിയില്ല.

ഇതൊക്കെ കഴിഞ്ഞ് അപ്പോഴൊന്നും തരാതെ ഓണം വെക്കേഷനു ശേഷം ഞങ്ങൾ 16 പേർക്ക് സസ്പെൻഷൻ വരുന്നു. അന്വേഷണകമ്മിഷനെ നിയമിക്കുന്നു. HEARING നടത്തുന്നു. ഞങ്ങളുടെ അക്കാഡമിക്ക ജീവിതത്തിലെ ഏറെ വിലപ്പെട്ട അധികം ദിവസങ്ങൾ നഷ്ട്ടപെടുന്നു.ഒരു അധ്യാപിക എന്നൊരു നിലയിൽ ഒരിക്കലും ഒരാൾക്കും ചിന്തിക്കാൻ പോലും ആവാത്ത രീതിയിൽ പരീക്ഷ എഴുതാൻ പോലും സിസാ തോമസ് എന്ന വി സി ഞങ്ങളെ അനുവദിക്കാത്ത സാഹചര്യത്തിൽ ഞങ്ങൾ കോടതിയെ ആശ്രയിക്കുകയും SINGLE ബെഞ്ച് ഈ വിദ്യാർത്ഥികളെ പരീക്ഷ എഴുതികണം എന്ന് ഉത്തരവ് ഇടുകയും ചെയ്തു. എന്നിട്ടും കലി തീരാത്ത വി സി ഈ വിധിക്കെതിരെ അപ്പീലിനു പോകുന്നു. എങ്ങനെയാണ് വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന ഈ സ്ത്രീയെ അധ്യാപിക എന്ന് വിളിക്കാൻ സാധിക്കുക.

ഇന്ന് കോടതി വിധി ഞങ്ങള്ക്ക് എതിരായിരുന്നു.. ഞങ്ങൾ സുപ്രീം കോടതിയെ ആശ്രയിക്കുന്നു.

02/11/2026 ഇൽ നടന്ന SYNDICATE യോഗത്തിൽ 12 വിദ്യാർത്ഥികളുടെ സസ്പെന്ഷന് പിൻവലിക്കണമെങ്കിൽ ഞങ്ങൾ അവരോട് മാപ്പ് പറയണമെന്ന് പറയുന്നു. ചെയ്യാത്ത തെറ്റിന് മാപ്പ് പറയണമത്രേ. എങ്ങനെയാണ് ഒരു യൂണിവേഴ്സിറ്റി SYNDICATE നു ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താൻ സാധിക്കുന്നത്.പിന്നീട് അതുവരെ യൂണിവേഴ്സിറ്റി കാര്യങ്ങളിൽ സർക്കാരിന് ഇടപെടാൻ സാധിക്കില്ലെന്നു പറഞ്ഞവർ നിങ്ങൾ മാപ്പ് പറയുകയാണെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കാം എന്ന് ഒരു മാധ്യമത്തിൽ പറയുന്നു. യൂണിവേഴ്സിറ്റിയുടെ അപ്പീൽ അംഗീകരിക്കുന്ന സമയത്ത് കോടതി പറഞ്ഞ നിയമപരമായ സാങ്കേതികപ്രശ്നങ്ങൾ ഞങ്ങളുടെ മാപ്പിലൂടെ എങ്ങനെ ആണ് ഇല്ലാതാവുന്നത്. സിസാ തോമസ് എന്ന സ്ത്രീയുടെ ചീപ്പ്‌ ഈഗോ അതും സാധാരണക്കാരായ വിദ്യാർത്ഥികളോട് കാണിക്കുന്നതിൽ സങ്കി വീസിക് കോൺഗ്രസ്‌ കൂട്ട് നിൽക്കുന്നതിലൂടെ വരുംകാല കേരളത്തിന്റെ ഭാവി എന്താവുമെന്ന് പേടിയാണ്..

ചെയ്യാത്ത തെറ്റിന് മാപ്പു പറയുവാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല. ഏറെ ആഗ്രഹിച്ചു പിഎച്ച്ഡി ക്ക് അഡ്മിഷൻ എടുത്തപ്പോൾ കേവലം സ്വാർത്ഥതാല്പര്യങ്ങൾക്കപ്പുറം പ്രതീക്ഷകൾ ഏറെ ആയിരുന്നു. മാനസിക സംഘർഷങ്ങളാൽ ഒരക്ഷരം വായിക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല. സഹഗവേഷകർക്ക് മാത്രം മനസ്സിലാവുന്ന ഒരവസ്ഥയാണത്.. സസ്പെൻഷൻ മുന്നോട്ട് നീളുന്നു...ഞങ്ങൾ പ്രതിഷേധിച്ചു അവകാശങ്ങൾ നേടിയെടുക്കാൻ ഇനിയും ഇനിയും നാടകം കളിച്ചും നൃത്തം ചെയ്തും പാട്ട് പാടിയും ചോദ്യങ്ങൾ ചോദിച്ചും തന്നെ മുന്നോട്ട് പോകും.വിശ്വസിക്കുന്ന സംഘടന എസ്എഫ്ഐ ആണ്. മുന്നോട്ട് തലകുനിക്കാതെ ജീവിക്കുക തന്നെ ചെയ്യും....

Tags:#കാലടി സർവകലാശാല സസ്പെൻഷൻ#എം ആശ്രിത#കാലടി സംസ്കൃത സർവകലാശാല സമരം#യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനം#വിദ്യാർത്ഥി പ്രതിഷേധം കൊച്ചി#Kalady Sanskrit University Suspension#M Asritha Student Kalady#University Syndicate Apology Row#Kochi Student News#Kerala Higher Education Malayalam News
Advertisement

Related News

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;

വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ചു; 27 പേർ ചികിത്സയിൽ, വെട്ടൂരിൽ മീൻ വിൽപ്പന തടഞ്ഞു

വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ചു; 27 പേർ ചികിത്സയിൽ, വെട്ടൂരിൽ മീൻ വിൽപ്പന തടഞ്ഞു

Comments

Add a Comment

Our Channels

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത | Malayali Media