പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ മർദ്ദിച്ച കേസിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെയും ഫെന്നി നൈനാനെയും ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കാൻ തീരുമാനം. നിലവിലുള്ള എഫ്ഐആറിലെ വകുപ്പുകൾ മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ടാണ് തുടർനടപടികൾ. സംഭവത്തിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് സമർപ്പിച്ചു.
പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ് താൻ പോലീസ് സ്റ്റേഷനുള്ളിലേക്ക് പോയതെന്നും ലോക്കപ്പ് സെല്ലിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നുമാണ് വിഷയത്തിൽ ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം.





