Malayali Media
Kerala

കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികം; ജിഎൻഎ വൈദ്യുതി കരാറിലൂടെ 2,000 കോടിയുടെ ലാഭമെന്ന് മുഖ്യമന്ത്രി

Admin User04 Nov 20261 views 3 min read
കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികം; ജിഎൻഎ വൈദ്യുതി കരാറിലൂടെ 2,000 കോടിയുടെ ലാഭമെന്ന് മുഖ്യമന്ത്രി
Advertisement

കെഎസ്ഇബി ചെയർമാന്റെ സ്ഥലംമാറ്റം ഭരണപരമായ സ്വാഭാവിക നടപടി മാത്രമാണെന്നും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും ഇതോടൊപ്പം മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിമാചൽ പ്രദേശ് സർക്കാരുമായും സ്വകാര്യ സ്ഥാപനമായ ജിഎൻഎയുമായും (GNA) വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാൾ 2,000 കോടി രൂപയുടെ സാമ്പത്തിക ലാഭം ജിഎൻഎയിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിലൂടെ സംസ്ഥാനത്തിന് ലഭിക്കുമെന്നും പീക്ക് അവർ സമയങ്ങളിൽ ഇവർ കൂടുതൽ വൈദ്യുതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചലിൽ നിന്ന് വൈദ്യുതിയെത്തിച്ചാൽ 805 രൂപ അധിക ബാധ്യത വരുമെന്നും അവിടെയും ഇടനിലക്കാരുടെ സാന്നിധ്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2,223 കോടി രൂപയുടെ അധിക സാമ്പത്തിക ഭാരം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിമാചലുമായുള്ള കരാർ ഒഴിവാക്കിയത്. ജിഎൻഎയുമായുള്ള വൈദ്യുതി കരാറിനെ വകുപ്പ് മന്ത്രിയോ കെഎസ്ഇബി ചെയർമാനോ എതിർത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി സർക്കാരിന്റെ കാലത്തും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 2025-26 കാലഘട്ടത്തിൽ എൽഡിഎഫ് സർക്കാരും സ്വകാര്യ മേഖലയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും അദാനിയിൽ നിന്നടക്കം അന്ന് വൈദ്യുതി ശേഖരിച്ചിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:#കെഎസ്ഇബി ചെയർമാൻ സ്ഥലംമാറ്റം#മുഖ്യമന്ത്രിയുടെ പ്രതികരണം#ജിഎൻഎ വൈദ്യുതി കരാർ#ഹിമാചൽ വൈദ്യുതി കരാർ ബാധ്യത#പിണറായി വിജയൻ അദാനി വൈദ്യുതി#എൽഡിഎഫ് വൈദ്യുതി വാങ്ങൽ#KSEB Chairman Transfer#Kerala CM Power Contract#GNA Power Deal KSEB#Himachal Power Proposal Kerala#Adani Power LDF Government#Kerala News Malayalam
Advertisement

Related News

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;

Comments

Add a Comment

Our Channels