Malayali Media
Kerala

യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പോസ്റ്ററിലെ താമരയും കാവി നിറവും വിവാദത്തിൽ; പ്രതീകാത്മക ചിത്രമെന്ന് പി.കെ. ഫിറോസിന്റെ വിശദീകരണം

03 Nov 20261 views 3 min read
യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പോസ്റ്ററിലെ താമരയും കാവി നിറവും വിവാദത്തിൽ; പ്രതീകാത്മക ചിത്രമെന്ന് പി.കെ. ഫിറോസിന്റെ വിശദീകരണം
Advertisement

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്ററിൽ കാവി നിറത്തിലുള്ള താമര രൂപം ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. പോസ്റ്ററിലുള്ളത് ഭരണകൂട ഫാഷിസത്തെയും തിരുത്തലുകളെയും അടയാളപ്പെടുത്തുന്ന പ്രതീകാത്മക ചിത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

താമര ഇതളുകൾ പോലെ ചെത്തിവെച്ച കാവി പെൻസിൽ ചിത്രീകരിച്ചതിനെതിരെ ഉയർന്ന ചോദ്യങ്ങൾക്കാണ് അദ്ദേഹം വിശദീകരണം നൽകിയത്. മതേതര മൂല്യങ്ങളെ ഇല്ലാതാക്കി പുതിയ ചരിത്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റുകളെയാണ് കാവി പെൻസിൽ സൂചിപ്പിക്കുന്നതെന്നും, യഥാർത്ഥ ഇന്ത്യയുടെ ആത്മാവിനെ മാറ്റിയെഴുതുന്ന ആ പെൻസിലിന്റെ മുന ഒടിഞ്ഞു തുടങ്ങിയതിനെയാണ് ചിത്രം പ്രതിഫലിപ്പിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

പോസ്റ്ററിലുള്ള പച്ച ഇറേസർ പ്രതീക്ഷയുടെയും വികാസത്തിന്റെയും അടയാളമാണെന്നും, കാവി അധിഷ്ഠിതമായ എഴുത്തുകളെ മായ്ച്ചുകളയാനും തിരുത്താനുമാണ് അതവിടെ നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ജെൻസി' തലമുറയുടെ പോരാട്ടം വലിയ പ്രതീക്ഷയാണെന്നും പി.കെ. ഫിറോസ് കൂട്ടിച്ചേർത്തു.

Tags:#പി കെ ഫിറോസ്#മുസ്ലിം യൂത്ത് ലീഗ്#യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം#യൂത്ത് ലീഗ് പോസ്റ്റർ വിവാദം#കാവി പെൻസിൽ പോസ്റ്റർ#പച്ച ഇറേസർ പ്രതീകം#PK Firoz Muslim Youth League#Youth League State Conference Poster#Saffron Pencil Controversy#Kerala Politics Malayalam News#Kozhikode Kochi News
Advertisement

Related News

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ജിഎൻഎ വൈദ്യുതി കരാർ വഴി ഖജനാവിന് 2,000 കോടിയുടെ ലാഭം; ഹിമാചൽ പ്രൊപ്പോസൽ 2,232 കോടിയുടെ ബാധ്യതയാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ തള്ളി മുഖ്യമന്ത്രി; ക്രമക്കേടുകൾ മൂടിവെക്കാനാകില്ലെന്ന് വി.ഡി. സതീശൻ

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത

ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല, തലയുയർത്തി ജീവിക്കും; സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനി എം. ആശ്രിത

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;

സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമുണ്ടാക്കും;

Comments

Add a Comment

Our Channels