Malayali Media
Kerala

ഒരു കുടുംബത്തിൽ രണ്ട് കാബിനറ്റ് പദവികൾ നൽകാനാവില്ല; പി.ജെ. ജോസഫിന് കാബിനറ്റ് റാങ്ക് നൽകേണ്ടെന്ന് കോൺഗ്രസ് തീരുമാനം

31 Oct 20262 views 3 min read
ഒരു കുടുംബത്തിൽ രണ്ട് കാബിനറ്റ് പദവികൾ നൽകാനാവില്ല; പി.ജെ. ജോസഫിന് കാബിനറ്റ് റാങ്ക് നൽകേണ്ടെന്ന് കോൺഗ്രസ് തീരുമാനം
Advertisement

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ജോസഫിന്റെ മകൻ അപു ജോൺ നിലവിൽ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പായി തുടരുന്ന സാഹചര്യത്തിൽ, ഒരേ കുടുംബത്തിലെ രണ്ട് പേർക്ക് കാബിനറ്റ് പദവി നൽകുന്നത് പൊതുവിമർശനങ്ങൾക്ക് വഴിവെക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ; വിഷയത്തിൽ യുഡിഎഫ് മുന്നണിയിൽ നേരത്തെ തന്നെ കടുത്ത എതിർപ്പും തർക്കങ്ങളും നിലനിന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഒഴിഞ്ഞുനിന്ന പി.ജെ. ജോസഫിന്, യുഡിഎഫ് അധികാരത്തിൽ വന്നാൽ കാബിനറ്റ് റാങ്കോടെ ഉന്നത പദവി നൽകാമെന്ന് നേതൃത്വം ഉറപ്പുനൽകിയിരുന്നതായി കേരള കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായും ജി. ദേവരാജനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായും നിയമിച്ചിട്ടും ജോസഫിന്റെ പദവി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയിൽ അമർഷം ശക്തമായിരുന്നു.

വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനം ഉൾപ്പെടെയുള്ള പ്രധാന പദവികളാണ് പി.ജെ. ജോസഫിനായി കേരള കോൺഗ്രസ് നേതൃത്വം പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്.

Tags:#പി ജെ ജോസഫ്#കാബിനറ്റ് പദവി#അപു ജോൺ ചീഫ് വിപ്പ്#കോൺഗ്രസ് തീരുമാനം#കേരള കോൺഗ്രസ്#യുഡിഎഫ് മുന്നണി തർക്കം#എം കെ മുനീർ#ജി ദേവരാജൻ#വയോജന കമ്മീഷൻ#PJ Joseph Cabinet Rank#Apu John Chief Whip#Kerala Congress Joseph#UDF Cabinet Appointments#Kerala Politics Malayalam News
Advertisement

Related News

ചേരാനല്ലൂർ ബെൻസ് കാറപകടം: കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ പ്രോസിക്യൂട്ടറാക്കും; ജയബാലകൃഷ്ണന്റെ ബന്ധുക്കളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ചേരാനല്ലൂർ ബെൻസ് കാറപകടം: കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ പ്രോസിക്യൂട്ടറാക്കും; ജയബാലകൃഷ്ണന്റെ ബന്ധുക്കളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പിഴവ് തിരുത്തി പ്രോസിക്യൂഷൻ പുതിയ അപ്പീൽ നൽകി; കാർ ഓടിച്ചത് 108 കിലോമീറ്റർ വേഗതയിലെന്ന് കോടതിയിൽ

ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പിഴവ് തിരുത്തി പ്രോസിക്യൂഷൻ പുതിയ അപ്പീൽ നൽകി; കാർ ഓടിച്ചത് 108 കിലോമീറ്റർ വേഗതയിലെന്ന് കോടതിയിൽ

പൊലീസ് ശത്രുപക്ഷത്ത് നിന്ന് നീങ്ങുന്നു; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് എൽപിഎസ്ടി സമര നേതാവ് വളർമതി

പൊലീസ് ശത്രുപക്ഷത്ത് നിന്ന് നീങ്ങുന്നു; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് എൽപിഎസ്ടി സമര നേതാവ് വളർമതി

ഡൽഹിയിലെ രാംലീല മൈതാനിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കും; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ നിശബ്ദരായിരിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഡൽഹിയിലെ രാംലീല മൈതാനിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കും; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ നിശബ്ദരായിരിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കെ.എസ്.ടി.പി അഴിമതിയും പ്രോജക്ട് മാനേജറുടെ ആത്മഹത്യയും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരാൻ ആഭ്യന്തര വകുപ്പ്

കെ.എസ്.ടി.പി അഴിമതിയും പ്രോജക്ട് മാനേജറുടെ ആത്മഹത്യയും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരാൻ ആഭ്യന്തര വകുപ്പ്

Comments

Add a Comment

Our Channels

ഒരു കുടുംബത്തിൽ രണ്ട് കാബിനറ്റ് പദവികൾ നൽകാനാവില്ല; പി.ജെ. ജോസഫിന് കാബിനറ്റ് റാങ്ക് നൽകേണ്ടെന്ന് കോൺഗ്രസ് തീരുമാനം | Malayali Media