തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് നടക്കുന്ന വൻ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ന്യൂഡൽഹിയിലെത്തും. ഭരണഘടനയും വോട്ടവകാശവും ജനാധിപത്യവും സംരക്ഷിക്കാനായി നവംബർ ഒന്നിന് രാംലീല മൈതാനിയിൽ അണിനിരക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്കൊപ്പം താനും പങ്കുചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ നിശബ്ദത പാലിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഇതൊരു സാധാരണ പ്രതിഷേധമല്ലെന്നും ഭീഷണികൾക്ക് മുന്നിൽ മൗനം പാലിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണെന്നും എക്സിൽ കുറിച്ചു. 'ഇന്ത്യ വിളിക്കുന്നു, നമുക്ക് ഡൽഹിയിലേക്ക് പോകാം' എന്ന ആഹ്വാനത്തോടെയാണ് രാംലീല മൈതാനത്തെ സമരത്തിൽ അണിചേരുന്ന വിവരം അദ്ദേഹം പങ്കുവെച്ചത്.





