Malayali Media
Kerala

സിഎംആർഎൽ-എക്സാലോജിക് കേസ്: 'കോടതിയെ പഠിപ്പിക്കാൻ വരരുത്'; ഹർജിക്കാരൻ കെ.എം. ഷാജഹാനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

27 Oct 20261 views 3 min read
സിഎംആർഎൽ-എക്സാലോജിക് കേസ്: 'കോടതിയെ പഠിപ്പിക്കാൻ വരരുത്'; ഹർജിക്കാരൻ കെ.എം. ഷാജഹാനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
Advertisement

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പരാതിക്കാരനായ കെ.എം. ഷാജഹാനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കോടതിയെ പഠിപ്പിക്കാൻ കെ.എം. ഷാജഹാൻ വരേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, ഈ ഇടപാടിൽ പോലീസിന് പരാതി നൽകിയിട്ടുണ്ടോയെന്നും ആരാഞ്ഞു. ഹർജി നൽകാൻ തനിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഷാജഹാൻ ആദ്യം ബോധ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

രാജ്യത്തെ ക്രിമിനൽ നടപടിക്രമങ്ങൾ അഴിമതിക്കേസുകൾക്കും ബാധകമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ആദ്യം പോലീസിനും തുടർന്ന് ഉന്നതാധികാരിക്കും പരാതി നൽകിയ ശേഷം നടപടിയില്ലെങ്കിൽ സ്വകാര്യ അന്യായവുമായി മജിസ്ട്രേറ്റിനെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും, മജിസ്ട്രേറ്റാണ് പരാതി പോലീസിന് കൈമാറേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

സിംഗിൾ ബെഞ്ച് ഉത്തരവ് എങ്ങനെ അന്തിമ ഉത്തരവാകുമെന്ന് ചോദിച്ച കോടതി, സിംഗിൾ ബെഞ്ചിന് മുകളിൽ ഡിവിഷൻ ബെഞ്ചും അതിനും മുകളിൽ സുപ്രീം കോടതിയും നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. മാധ്യമങ്ങളും പൊതുസമൂഹവും ഒരുപക്ഷേ ഷാജഹാനെ പിന്തുണച്ചേക്കാമെന്നും എന്നാൽ അതൊന്നും ഹൈക്കോടതിക്ക് ബാധകമല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Tags:#സിഎംആർഎൽ എക്സാലോജിക് കേസ്#കെ എം ഷാജഹാൻ ഹൈക്കോടതി വിമർശനം#ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരാമർശം#സിംഗിൾ ബെഞ്ച് ഉത്തരവ്#ക്രിമിനൽ നടപടിക്രമം അഴിമതിക്കേസ്#കൊച്ചി വാർത്തകൾ#കേരള ഹൈക്കോടതി വാർത്തകൾ മലയാളം#CMRL Exalogic Case High Court#KM Shajahan Criticised High Court Division Bench#Kerala High Court Legal News Malayalam#Criminal Procedure Corruption Case Kerala
Advertisement

Related News

'ആത്രേയകം' നോവലിലെ ആശയങ്ങൾ തന്റേതിൽനിന്ന് പകർത്തിയെന്ന് ആരോപണം; വയലാർ അവാർഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. വിനയശ്രീ പരാതി നൽകി

'ആത്രേയകം' നോവലിലെ ആശയങ്ങൾ തന്റേതിൽനിന്ന് പകർത്തിയെന്ന് ആരോപണം; വയലാർ അവാർഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. വിനയശ്രീ പരാതി നൽകി

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി തോളിൽ കയറുന്നു, ഷാജഹാന് രാഷ്ട്രീയ ലക്ഷ്യം; സിംഗിൾ ബെഞ്ചിനെതിരെ ഹൈക്കോടതിയിൽ രൂക്ഷവിമർശനവുമായി ടി. വീണ

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി തോളിൽ കയറുന്നു, ഷാജഹാന് രാഷ്ട്രീയ ലക്ഷ്യം; സിംഗിൾ ബെഞ്ചിനെതിരെ ഹൈക്കോടതിയിൽ രൂക്ഷവിമർശനവുമായി ടി. വീണ

സിഎംആർഎൽ-എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു; വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞു

സിഎംആർഎൽ-എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു; വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞു

ആരോഗ്യമേഖലയിലെ ടാസ്ക് ഫോഴ്സ് വാണിജ്യവൽക്കരണത്തിന്; ദീപക് സിംഗാളിന്റെ നിയമനത്തെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ

ആരോഗ്യമേഖലയിലെ ടാസ്ക് ഫോഴ്സ് വാണിജ്യവൽക്കരണത്തിന്; ദീപക് സിംഗാളിന്റെ നിയമനത്തെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ

'വിമർശനം അന്ധൻ ആനയെ കണ്ടതുപോലെ'; പി. ജയരാജനെ തുറന്ന സംവാദത്തിന് ക്ഷണിച്ച് വെള്ളാപ്പള്ളി നടേശൻ

'വിമർശനം അന്ധൻ ആനയെ കണ്ടതുപോലെ'; പി. ജയരാജനെ തുറന്ന സംവാദത്തിന് ക്ഷണിച്ച് വെള്ളാപ്പള്ളി നടേശൻ

Comments

Add a Comment

Our Channels

സിഎംആർഎൽ-എക്സാലോജിക് കേസ്: 'കോടതിയെ പഠിപ്പിക്കാൻ വരരുത്'; ഹർജിക്കാരൻ കെ.എം. ഷാജഹാനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി | Malayali Media