Malayali Media
Kerala

കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നത് ന്യൂനപക്ഷ പ്രതിനിധിയെ; പിഴവ് പറ്റിയെന്ന് കെ.കെ. രാഗേഷ്, പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്നും വിശദീകരണം

20 Oct 20261 views 3 min read
കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നത് ന്യൂനപക്ഷ പ്രതിനിധിയെ; പിഴവ് പറ്റിയെന്ന് കെ.കെ. രാഗേഷ്, പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്നും വിശദീകരണം
Advertisement

കണ്ണൂർ: കണ്ണൂരിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളെ സ്ഥാനാർത്ഥിയാക്കേണ്ടതായിരുന്നുവെന്നും ആ കാര്യത്തിൽ പാർട്ടിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വ്യക്തമാക്കി. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിൽ എസ്ഐആർ തിരിച്ചടിയായെന്നും വലിയ തോതിൽ വോട്ട് ചേർത്തുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കണ്ണൂരിൽ ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷങ്ങളെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ തെറ്റിദ്ധരിപ്പിക്കാൻ മുസ്ലീം ലീഗ് മുന്നിൽ നിന്നതായി രാഗേഷ് കുറ്റപ്പെടുത്തി. നുണകളും വർഗീയ പ്രചാരണങ്ങളും അഴിച്ചുവിട്ടതിനെ മറികടന്ന് ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനും ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും പാർട്ടി വലിയ തോതിൽ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം വിശ്വാസികൾക്കെതിരാണെന്ന പ്രചാരണം തെറ്റാണെന്നും പാർട്ടി ഒരിക്കലും വിശ്വാസത്തെ എതിർക്കുന്നില്ലെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. വർഗീയതയെയാണ് പാർട്ടി എക്കാലത്തും എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:#കെ കെ രാഗേഷ്#സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി#കണ്ണൂർ സ്ഥാനാർത്ഥി നിർണയം#ന്യൂനപക്ഷ പ്രാതിനിധ്യം സിപിഐഎം#തളിപ്പറമ്പ് എസ്ഐആർ#മുസ്ലീം ലീഗ് വിമർശനം#സിപിഐഎം വിശ്വാസികൾക്കെതിരല്ല#കണ്ണൂർ രാഷ്ട്രീയം മലയാളം#കേരള വാർത്തകൾ മലയാളം#KK Ragesh CPIM Kannur#Kannur Candidate Minority Representation#Taliparamba SIR#Muslim League Allegations#CPIM Believers Stance#Kannur Politics News Malayalam
Advertisement

Related News

പി.പി. ദിവ്യ ഇപ്പോഴും പാർട്ടിക്കൊപ്പമുണ്ട്; തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്

പി.പി. ദിവ്യ ഇപ്പോഴും പാർട്ടിക്കൊപ്പമുണ്ട്; തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്

അനധികൃത സ്വത്ത് സമ്പാദന പരാതി: സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി

അനധികൃത സ്വത്ത് സമ്പാദന പരാതി: സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനും ടി. വീണയും മുഹമ്മദ് റിയാസും നൽകിയ അപ്പീലുകൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും; പ്രത്യേക ബെഞ്ച് രൂപീകരിച്ചു

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനും ടി. വീണയും മുഹമ്മദ് റിയാസും നൽകിയ അപ്പീലുകൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും; പ്രത്യേക ബെഞ്ച് രൂപീകരിച്ചു

നേരെക്കടവ്–മാക്കേക്കടവ് പാലം ഉദ്ഘാടനം: സംഘാടകർക്ക് താല്പര്യമുള്ളവരെ മാത്രം ക്ഷണിച്ചെന്ന് ജി. സുധാകരൻ; ഒഴിവാക്കിയതിൽ പരാതിയില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്

നേരെക്കടവ്–മാക്കേക്കടവ് പാലം ഉദ്ഘാടനം: സംഘാടകർക്ക് താല്പര്യമുള്ളവരെ മാത്രം ക്ഷണിച്ചെന്ന് ജി. സുധാകരൻ; ഒഴിവാക്കിയതിൽ പരാതിയില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം; പീക്ക് സമയം രാത്രി 11.30 വരെ നീട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം; പീക്ക് സമയം രാത്രി 11.30 വരെ നീട്ടി

Comments

Add a Comment

Our Channels

കണ്ണൂരിൽ ന്യൂനപക്ഷ സ്ഥാനാർത്ഥി വേണമായിരുന്നു: കെ.കെ. രാഗേഷ് | Malayali Media