തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായിരുന്ന മൂന്ന് കേസുകളിലെ ഹൈക്കോടതി നിർദേശപ്രകാരമാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ. എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയ ശേഷമാണ് നടപടിയെന്നും സർക്കാരും മുന്നണിയും ആലോചിച്ചെടുത്ത ഈ തീരുമാനത്തിൽ പുതിയ വിവാദങ്ങൾക്ക് സാഹചര്യമില്ലെന്നും എ.പി സമസ്തയുടെ വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
എം.സി. മായിൻ ഹാജി ചെയർമാനായുള്ള പുതിയ വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകൾ നിലനിർത്തിയിട്ടുണ്ട്.
തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ, ഡോ. അബ്ദുൽ മജീദ് സ്വലാഹി, സിറാജ് ഡി. കാപസി, എം.പി. മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, സജിന ഫിറോസ്, ജസീം സബാഹ്, മദീന ബീഗം എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.





