Malayali Media
Kerala

മാസപ്പടി കേസിൽ സർക്കാരിന്റെ നിലപാടിനെതിരെ കോൺഗ്രസിൽ അമർഷം; 'ഗോഡ്ഫാദർ' സിനിമാരംഗം പങ്കുവെച്ച് സി.ആർ. മഹേഷ് എംഎൽഎ

18 Oct 20261 views 3 min read
മാസപ്പടി കേസിൽ സർക്കാരിന്റെ നിലപാടിനെതിരെ കോൺഗ്രസിൽ അമർഷം; 'ഗോഡ്ഫാദർ' സിനിമാരംഗം പങ്കുവെച്ച് സി.ആർ. മഹേഷ് എംഎൽഎ
Advertisement

തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ ഇ.ഡി, എസ്.എഫ്.ഐ.ഒ എന്നീ കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലുകൾക്ക് പിന്നാലെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശം നിലനിൽക്കെ, സർക്കാരെടുത്ത നിലപാടിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകളില്ലെന്നും പ്രാഥമിക അന്വേഷണം മാത്രമേ ആവശ്യമുള്ളൂവെന്നുമുള്ള സർക്കാരിന്റെ വാദമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

ഈ വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പെയ്ത് സി.ആർ. മഹേഷ് എംഎൽഎ രംഗത്തെത്തി. 'ഗോഡ്ഫാദർ' സിനിമയിൽ കൊല്ലം തുളസിയുടെ കഥാപാത്രം "പഴയതെല്ലാം മറന്നുകൂടെ?" എന്ന് ചോദിക്കുമ്പോൾ, എൻ.എൻ. പിള്ള അവതരിപ്പിച്ച 'അഞ്ഞൂറാൻ' എന്ന കഥാപാത്രം ”മറക്കണോ? പഴയതെല്ലാം ഞാൻ മറക്കണോ? എന്തൊക്കെയാടോ മറക്കേണ്ടത്?” എന്ന് തിരിച്ചുചോദിക്കുന്ന രംഗമാണ് എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

”തൽക്കാലം ഇത് ഇവിടെ കിടക്കട്ടെ ബാക്കി പിന്നെ” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ പോസ്റ്റിന് താഴെ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളടങ്ങിയ പ്രതികരണങ്ങൾ വ്യാപകമായി രേഖപ്പെടുത്തപ്പെട്ടു.

Tags:#മാസപ്പടി കേസ്#സി ആർ മഹേഷ് എംഎൽഎ#ഗോഡ്ഫാദർ അഞ്ഞൂറാൻ രംഗം#മാസപ്പടി വിജിലൻസ് എഫ്ഐആർ#ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്#മാസപ്പടി സർക്കാർ നിലപാട്#ഇഡി എസ്എഫ്ഐഒ അന്വേഷണം#കോൺഗ്രസ് പ്രതിഷേധം#ഉമ്മൻ ചാണ്ടി ചിത്രം കമന്റുകൾ#കേരള രാഷ്ട്രീയം മലയാളം#Masappadi Case Kerala#CR Mahesh MLA Facebook Post#Godfather Anjooran Scene#Vigilance FIR Masappadi#High Court Single Bench Order#Congress Against Govt Stand#Kerala Politics Malayalam
Advertisement

Related News

ചീഫ് ജസ്റ്റിസിനെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്: കെപിസിസി അധ്യക്ഷന് വക്കീൽ നോട്ടീസ്; ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

ചീഫ് ജസ്റ്റിസിനെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്: കെപിസിസി അധ്യക്ഷന് വക്കീൽ നോട്ടീസ്; ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

വഖഫ് ബോർഡ് പുനഃസംഘടന ഹൈക്കോടതി നിർദേശപ്രകാരം; മുൻ സർക്കാരിന്റെ നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

വഖഫ് ബോർഡ് പുനഃസംഘടന ഹൈക്കോടതി നിർദേശപ്രകാരം; മുൻ സർക്കാരിന്റെ നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

കിഫ്ബി ക്രമക്കേടുകളിൽ ഉടൻ വിജിലൻസ് അന്വേഷണം; പാർട്ടിക്കാരുടെ ഭൂമിക്ക് നൽകിയത് അഞ്ചിരട്ടിയിലേറെ തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കിഫ്ബി ക്രമക്കേടുകളിൽ ഉടൻ വിജിലൻസ് അന്വേഷണം; പാർട്ടിക്കാരുടെ ഭൂമിക്ക് നൽകിയത് അഞ്ചിരട്ടിയിലേറെ തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നേരിട്ടെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് പതിച്ചു

മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നേരിട്ടെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് പതിച്ചു

നെടുമ്പാശ്ശേരി അപകടക്കേസ് പ്രതി സുഹൈൽ സജീവ് മുൻപും കാർ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായി സംശയം; ആലപ്പുഴയിലെ പഴയ സംഭവം ഒതുക്കിത്തീർത്തത് രാഷ്ട്രീയ സ്വാധീനത്തിലെന്ന് സൂചന

നെടുമ്പാശ്ശേരി അപകടക്കേസ് പ്രതി സുഹൈൽ സജീവ് മുൻപും കാർ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായി സംശയം; ആലപ്പുഴയിലെ പഴയ സംഭവം ഒതുക്കിത്തീർത്തത് രാഷ്ട്രീയ സ്വാധീനത്തിലെന്ന് സൂചന

Comments

Add a Comment

Our Channels

മാസപ്പടി കേസ്: സിനിമ രംഗം പങ്കുവെച്ച് സി.ആർ മഹേഷ് | Malayali Media