കൊച്ചി: രാജ്യത്ത് ജനാധിപത്യപരമായ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെപ്പോലും മൃഗീയമായാണ് നേരിടുന്നതെന്നും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഡൽഹിയിൽ നടക്കുന്നത് സിജെപിയുടെ മാത്രം സമരമല്ലെന്നും എല്ലാവരും ഒത്തുചേർന്ന് നടത്തുന്ന ജനകീയ പ്രക്ഷോഭമാണെന്നും അവർ വ്യക്തമാക്കി.
നേതൃത്വം എന്താണെന്ന് ഈ ചെറുപ്പക്കാരിൽ നിന്നാണ് കണ്ടുപഠിക്കേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു. 'റിപ്പോർട്ടർ' ചാനലിനോടായിരുന്നു രഞ്ജിനി ഹരിദാസിന്റെ പ്രതികരണം.
തലസ്ഥാനത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം രാജേന്ദ്ര മൈതാനത്ത് വൈകുന്നേരം അഞ്ച് മണിക്ക് സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ പങ്കെടുത്ത ശേഷമാണ് അവർ നിലപാട് വ്യക്തമാക്കിയത്.





