Malayali Media
Kerala

സിഎംആർഎൽ കേസിൽ സർക്കാരിന്റെ ഇരട്ടത്താപ്പ്; കോൺഗ്രസ് നേതാക്കളെ വേട്ടയാടിയ പിണറായിക്കാലം വിസ്മരിക്കുന്നത് സങ്കടകരമെന്ന് ജിന്റോ ജോൺ

17 Oct 202633 views 3 min read
സിഎംആർഎൽ കേസിൽ സർക്കാരിന്റെ ഇരട്ടത്താപ്പ്; കോൺഗ്രസ് നേതാക്കളെ വേട്ടയാടിയ പിണറായിക്കാലം വിസ്മരിക്കുന്നത് സങ്കടകരമെന്ന് ജിന്റോ ജോൺ
Advertisement

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന വിധത്തിൽ സർക്കാർ സ്വീകരിക്കുന്ന സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഭരണം എല്ലാവർക്കും വേണ്ടിയുള്ളതാകണമെന്നും എന്നാൽ അത് പ്രത്യേകമായി പിണറായിയുടേത് മാത്രമാണെന്ന പ്രതീതി ഉണ്ടാക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുൻപ് തെളിവുകളില്ലെന്ന് വ്യക്തമായിട്ടും സരിതയുടെ കത്തിന്റെ പേരിൽ പിണറായി സർക്കാർ സിബിഐ അന്വേഷണം ശുപാർശ ചെയ്ത നടപടിയും പുനർജനി പദ്ധതിയിൽ വി.ഡി. സതീശനെ കുടുക്കാൻ ശ്രമിച്ചതും ഇതോടൊപ്പം അദ്ദേഹം ഓർമ്മിപ്പിച്ചു.

മോൻസൻ മാവുങ്കൽ കേസിന്റെ മറവിൽ കെ. സുധാകരനെ വേട്ടയാടിയതും മാത്യു കുഴൽനാടനെതിരായ പ്രതികാര നടപടികളും ചൂണ്ടിക്കാട്ടിയ ജിന്റോ ജോൺ, എൽഡിഎഫ് ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ നേരിട്ട ഇത്തരം രാഷ്ട്രീയ പകപോക്കലുകൾ സൗകര്യപൂർവ്വം മറക്കുന്നത് അത്യന്തം വേദനാജനകമാണെന്നും വ്യക്തമാക്കി.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉമ്മൻചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവർ അതെല്ലാം മറന്നു പോയി. ആ മനുഷ്യന്റെ പേരിൽ കൂടിയായിരുന്നു ഈ വിജയമെന്നും മറന്നു. 100% നീതി നിഷേധിക്കപ്പെട്ടാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര എന്നതും മറന്നു. പിണറായി വിജയന്റെ മൂന്ന് അന്വേഷണ ടീമുകൾ തെളിവില്ലെന്ന് പറഞ്ഞിട്ടും വിശ്വാസ്യത തരിമ്പുമില്ലാത്ത സരിതയുടെ കത്തെഴുതി വാങ്ങി സിബിഐ അന്വേഷണം ശുപാർശ ചെയ്ത പിണറായി ഭരണത്തിൽ ഉമ്മൻചാണ്ടിക്ക് നേരിട്ട നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളെ?

പുനർജ്ജനി കേസിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വ് ഡി സതീശനെ പെടുത്താൻ പരമാവധി ശ്രമിച്ചതും മോൻസൺ മാവുങ്കൽ കേസിൽ കള്ളമൊഴിയുണ്ടാക്കി കെ. സുധാകരനെ വേട്ടയാടിയതും വെളുപ്പാൻകാലത്തും നട്ടപ്പാതിരക്കും കിടക്കപ്പായയിൽ നിന്ന് യുവജന വിദ്യാർത്ഥി നേതാക്കളെ ഉടുതുണിയാലെ അറസ്റ്റ് ചെയ്തതും മറക്കാറായോ മുതിർന്നവരേ?തിരുട്ട് കുടുംബത്തിന്റെ സംഘടിത കൊള്ളക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴൽനാടന്റെ വായിൽ കുഴലപ്പം തിരുകാൻ തിരക്കുകൂട്ടിയ അന്തംകമ്മികൾക്ക് ആഘോഷിക്കാൻ അയാളുടെ വീടും പറമ്പും തൊഴുത്തും വരെ അളന്ന് പരമാവധി കേസുകളിൽപ്പെടുത്താൻ ശ്രമിച്ചത് മറക്കാൻ മാത്രം വലുതായോ നിങ്ങൾ? പിണറായിയുടെ പകയിൽ പടച്ചെടുത്ത കള്ളക്കേസിൽ ആക്ഷേപിക്കപ്പെട്ട, വേട്ടയാടപ്പെട്ട മനുഷ്യരുടെ ഓർമ്മകൾ പോലും പക്വതക്കുറവായി തോന്നുന്ന വളർച്ചയെത്തിയോ മുതിർന്നവരെ നിങ്ങൾക്ക്?

പിണറായിയുടെ മകൾക്ക് മാസപ്പിടിയായി കോടികളും അവർക്ക് കൊള്ളയടിച്ചു ഭരിക്കാൻ പത്തുവർഷവും കിട്ടി. ആ ധാർഷ്ട്യത്തിൽ കുന്നംകുളത്തെ സുജിത്തിനും രക്ഷാപ്രവർത്തനം നേരിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെഎസ്ക്കാർക്കുമെല്ലാം കേസും ജയിൽവാസവും ക്രൂരമർദ്ദനങ്ങളും കിട്ടിയപ്പോൾ മറവിയിലേക്ക് വേഗത കൂട്ടിയ അധികാരം കിട്ടിയത് നിങ്ങൾക്കാണ്. അവിടെ പിന്നെ സാധാരണ പ്രവർത്തകരുടെ വികാരം പോലും പക്വതക്കുറവാണല്ലോ അല്ലേ?

പതിനായിരക്കണക്കിന് പിൻവാതിൽക്കമ്മികളും ബോർഡ് കോർപ്പറേഷൻ സഖാക്കളും അഞ്ചുമാസക്കാലമായി ഞങ്ങളും കൂടി വിയർത്ത് പണിയെടുത്ത് നേടിയ ഭരണത്തിന്റെ തണൽപ്പറ്റി ശമ്പളം വാങ്ങുന്നുണ്ട്. അന്തംകമ്മികൾ നായാട്ട് തുടരുന്നു. ഇതെല്ലാം ഓർക്കാത്തവർ പിണറായിക്കാലം മറക്കുന്നതിന്റെ വേഗത സങ്കടകരമാണ്. പാവപ്പെട്ട മറ്റ് മനുഷ്യർക്കില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്. സാധാരണ സിപിഎമ്മുകാർ പോലും ആഗ്രഹിക്കാത്തത് നമ്മളെന്തിന് മാസപ്പടിക്കാർക്ക് ദാനം നൽകണം.

കടത്ത് കടന്ന് കര പറ്റിയാൽ തോണി പുഴയിൽ മുക്കുന്ന പോലുള്ള നിലപാട് ഒരല്പം വാർദ്ധക്യസഹജമാണ്. വിശ്വാസ്യതയില്ലാത്ത ഇ ഡിയുടെ കത്തിൽ അതിവേഗ കേസെടുക്കാത്തത് 100% ശരിയായ നിലപാടായിരുന്നു. വൈര്യനിരാതന ബുദ്ധി തിരിച്ചു കാണിച്ചല്ല പിണറായിയെ ജയിക്കേണ്ടത് എന്നതും രാഷ്ട്രീയ ശരിയാണ്. പക്ഷേ ഒട്ടും വിശ്വാസ്യതല്ലാത്ത ഇ ഡി റിപ്പോർട്ടിന് മുന്നിൽ അത്രപോലും വിശ്വാസ്യതയില്ലാത്ത വീണയും പിണറായി വിജയനും പരുങ്ങുമ്പോൾ അനുപാതരഹിതമായ സാവകാശം സംശയിക്കപ്പെടും. രാഷ്ട്രീയ കൃത്യതയുള്ള നിലപാടെടുത്തതിൽ നിന്ന് സാമാന്യബോധമുള്ളവരുടെ നെറ്റി ചുളിയും വിധമുള്ള അമാന്തമുണ്ടായാൽ ചോദ്യങ്ങളുയരും.

നൈതികതയില്ലാത്ത വേട്ടയാടലുകൾ പിണറായി കാലത്തെ പോലെ ഉണ്ടാകില്ലെന്നത് സ്വാഗതാർഹ നിലപാടാണ്. അതേസമയം മടിയിൽ അധാർമികകതയുടെ കനമുള്ള, കൈകൾ ശുദ്ധമല്ലാത്ത, നിയമപരമായി കേസിനെ നേരിടാൻ കരുത്തില്ലാത്ത മാസപ്പടിയുടെ കാരണഭൂതന്റെ കൈപിടിച്ച് കര പറ്റിക്കുന്നതെന്ന് തോന്നുന്ന ഒന്നുപോലും ഉണ്ടായിക്കൂടാ. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളായിരുന്ന വി ഡി സതീശനും രമേശ് ചെന്നിത്തലയും പറഞ്ഞ നിലപാടുകൾ ഒരായിരമാവർത്തി ഏറ്റുപറഞ്ഞ് തൊണ്ടപൊട്ടിയ കോൺഗ്രസുകാരുടെ ശിരസ്സ് കുനിയുന്ന മറവികൾ ഉണ്ടായിക്കൂടാ.

കോടതിയിൽ തോറ്റാലും ജയിച്ചാലും എ ജിക്ക് സർക്കാർ ശമ്പളവും അധികാര സൗഹൃദങ്ങളുമുണ്ടാകും. വാക്ക് മാറ്റിപ്പറയാൻ നിർബന്ധിക്കപ്പെടുന്ന സാധാരണ പ്രവർത്തകർക്ക് അങ്ങാടിയിലും പൊതുയിടങ്ങളിലും ആക്ഷേപവും ആട്ടും മാത്രമേ കിട്ടൂ. അധികാര സോപാനങ്ങളിലേക്ക് മുദ്രാവാക്യം വിളിച്ച് കയറ്റിയവരെ പെരുവഴിയിൽ മൗനികളാക്കി മാറ്റരുത്. മാസപ്പടി വാങ്ങിയ, ഹവാലയും ഫ്യൂച്ചർ ബിസിനസും നടത്തിയ വീണയും പിണറായി വിജയനും മുഹമ്മദ് റിയാസും മറുപടി പറയട്ടെ. നിയമപരമായി നേരിടട്ടെ. രാഷ്ട്രീയമായി പറഞ്ഞു തോറ്റവരുടെ നാറ്റമെന്തിന് കാര്യമില്ലാതെ കോൺഗ്രസിന്റെ ഖദറിൽ വാരിത്തേക്കണം? പിണറായി കൂട്ടുകുടുംബത്തിന്റെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വ്യവഹാരിയുടെ വ്യക്തിനിലവാരം അളക്കാൻ ആവേശമുള്ള സർക്കാർ വക്കീൽ പിണറായിയുടെ ഉത്തരമില്ലായ്മക്ക് മറപിടിക്കുന്നതായി സംശയിക്കുന്നവരെ ആക്ഷേപിച്ചിട്ടെന്ത് കാര്യം?

മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ നീതിബോധത്തിൽ നിന്നുമാണ് അഭയ കേസിലെ പ്രതികളെ ശിക്ഷിക്കാനുതകിയ മൊഴിയുണ്ടായതെന്ന് മറക്കരുത്. ഇക്കാര്യത്തിൽ എന്തായാലും പിണറായിയുടേതിനേക്കാൾ മെറിറ്റ് ഹർജിക്കരാനുണ്ട്. കെ എം ഷാജഹാനോട്‌ പല വിയോജിപ്പുകളും ഉള്ളപ്പോൾ തന്നെ, കൊള്ളക്കാരനായ പിണറായിക്ക് വേണ്ടി ഹർജിക്കാരനെ ശല്യക്കാരനായ വ്യവഹാരിയെന്ന ചാപ്പയടിച്ചത് കുറച്ച് കടന്ന കുരുതലായിപ്പോയി. ആരാണിവിടെ പ്രതിയെന്ന് മറക്കുന്ന ഓരോ വാദവും ആത്മഹത്യാപരമാണ്. വന്നവഴി മറക്കുന്നവർ പണിയുന്ന പക്വതയുടെ ഓരോ പാലങ്ങളും എല്ലാവർക്കും ഉള്ളതല്ലെന്നറിയാം. സാധാരണ പ്രവർത്തകരുടെ രാഷ്ട്രീയ ബോധ്യത്തിന് വിലയിടരുത്. മറുപടിയുത്തരമില്ലാത്ത ഓരോ ചോദ്യങ്ങളിലും തോറ്റു പോകുന്ന സാധാരണ പ്രവർത്തകരെ തിരുട്ട് കുടുംബത്തിന് വിലയ്ക്ക് വയ്ക്കരുത്.

സർക്കാർ എല്ലാവരുടേതുമാകണം. പക്ഷേ പ്രത്യേകമായി പിണറായിയുടേതെന്ന് തോന്നുകയുമരുത്. പാർട്ടിക്കോട്ടകളിലെ സ്വന്തക്കാർക്ക് പോലും വേണ്ടാത്ത മാസപ്പടിക്കാരെ വെളുപ്പിക്കരുത്. മുൻ സർക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്നും ഓർക്കണം. പിണറായി സർക്കാരിന്റെ വിദൂര സാമ്യങ്ങൾ പോലും എണ്ണപ്പെടുമെന്ന ബോധ്യങ്ങളുണ്ടാകണം

Tags:#ജിന്റോ ജോൺ ഫേസ്ബുക്ക് പോസ്റ്റ്#സിഎംആർഎൽ എക്സാലോജിക് കേസ്#പിണറായി വിജയൻ സർക്കാർ നിലപാട്#വി ഡി സതീശൻ പുനർജനി കേസ്#കെ സുധാകരൻ മോൻസൻ മാവുങ്കൽ#മാത്യു കുഴൽനാടൻ കേസ്#സരിത സിബിഐ അന്വേഷണം#കോൺഗ്രസ് നേതാക്കൾക്കെതിരായ വേട്ടയാടൽ#കേരള രാഷ്ട്രീയം മലയാളം#Jinto John Facebook Post#CMRL Exalogic Case Kerala#Pinarayi Vijayan Government Stand#VD Satheesan Punarjani#K Sudhakaran Monson Mavunkal#Mathew Kuzhalnadan#Kerala Politics Malayalam
Advertisement

Related News

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

'നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം'; പ്രതിപക്ഷ നേതാവിനെ പോലും മൃഗീയമായി നേരിടുന്നുവെന്ന് രഞ്ജിനി ഹരിദാസ്

'നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം'; പ്രതിപക്ഷ നേതാവിനെ പോലും മൃഗീയമായി നേരിടുന്നുവെന്ന് രഞ്ജിനി ഹരിദാസ്

ഗുരുതര നിർമ്മാണപ്പിഴവുകൾ; മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ താമസക്കാരെ ഉടൻ മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്

ഗുരുതര നിർമ്മാണപ്പിഴവുകൾ; മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ താമസക്കാരെ ഉടൻ മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്

Comments

Add a Comment

Our Channels

സിഎംആർഎൽ കേസിൽ സർക്കാരിന്റെ ഇരട്ടത്താപ്പ്; കോൺഗ്രസ് നേതാക്കളെ വേട്ടയാടിയ പിണറായിക്കാലം വിസ്മരിക്കുന്നത് സങ്കടകരമെന്ന് ജിന്റോ ജോൺ | Malayali Media