തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് രൂക്ഷ അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. ഡൽഹിയിൽ നടക്കുന്നത് രാഹുലിന്റെ താണ്ഡവമാണെന്നും അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച ഒരാളെപ്പോലെ സ്വന്തം മന്ത്രിമാരെപ്പോലും വകഞ്ഞുമാറ്റിയാണ് അദ്ദേഹം പെരുമാറുന്നതെന്നും ശ്രീലേഖ ആരോപിച്ചു.
പുനലൂരിൽ ബിജെപി ഏകോപിപ്പിച്ച ജനസഭാ വേദിയിലായിരുന്നു ശ്രീലേഖയുടെ ഈ വിവാദ പ്രസംഗം. പ്രസ്താവന പുറത്തുവന്നതിനുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, പരാമർശം രാഷ്ട്രീയവിവാദമായി മാറിയിട്ടും ബിജെപി നേതൃത്വം വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.





