തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തുലാവർഷം ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.
തുടർന്ന് ശനിയാഴ്ച നാല് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി യെല്ലോ അലേർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.





