Malayali Media
Kerala

മൂന്നാറിൽ കനത്ത മഴയത്ത് കായികമേള നടത്തിയതിൽ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി; ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യം

09 Oct 202628 views 3 min read
മൂന്നാറിൽ കനത്ത മഴയത്ത് കായികമേള നടത്തിയതിൽ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി; ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യം
Advertisement

തിരുവനന്തപുരം: ഇടുക്കി മൂന്നാറിൽ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായികമേള സംഘടിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. കുട്ടികളെ മാത്രമല്ല, കായിക കേരളത്തിന്റെ ഭാവിയെക്കൂടിയാണ് സർക്കാർ ഇത്തരത്തിൽ തകർക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

വിദ്യാർത്ഥികളുടെ സുരക്ഷ അവഗണിച്ച് കായികമേള നടത്തിയ വീഴ്ചയിൽ ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ഫേസ്ബുക്ക് പോസ്റ്റ് :

സർക്കാർ ഈ കുഞ്ഞുങ്ങളെ മാത്രമല്ല വീഴ്ത്തുന്നത്, കായിക കേരളത്തിന്റെ ഭാവിയെ കൂടിയാണ്!

മൂന്നാർ ഉപജില്ലാ കായികമേള നടക്കുന്ന കൊറണ്ടിക്കാട് സ്കൂളിലെ ചെളിനിറഞ്ഞ ഗ്രൗണ്ടിലേക്ക് കുരുന്നുകളെ തള്ളിവിട്ട് പരിക്കേൽപ്പിക്കുന്ന കാഴ്ച അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ പോലും ഉറപ്പാക്കാതെ സ്കൂൾ മേളകളെ വെറും ചടങ്ങുകളാക്കി മാറ്റുന്ന വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത അംഗീകരിക്കാനാവില്ല. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുത്ത്, മത്സരങ്ങൾ സുരക്ഷിതമായ വേദികളിലേക്ക് മാറ്റി കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

Tags:#വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റ്#മൂന്നാർ സബ് ജില്ലാ കായികമേള#കനത്ത മഴയിൽ കായികമേള#ഇടുക്കി മൂന്നാർ വാർത്തകൾ#കായിക കേരളം വിവാദം#കായികമേള വീഴ്ച നടപടി ആവശ്യം#മുൻമന്ത്രി വി ശിവൻകുട്ടി#V Sivankutty Munnar Sports Meet#Munnar Heavy Rain School Sports Row#Sub District Athletic Meet Munnar#Sivankutty Criticises Govt#Idukki News Today
Advertisement

Comments

Add a Comment

Our Channels

കനത്ത മഴയത്ത് മൂന്നാർ കായികമേള: സർക്കാരിനെതിരെ വി. ശിവൻകുട്ടി; നടപടി വേണമെന്ന് ആവശ്യം | Malayali Media