Malayali Media
Kerala

സിഎംആർഎൽ കേസിൽ എഫ്ഐആർ ഇടാനുള്ള ഉത്തരവ് വിഎസിന് സമർപ്പിക്കുന്നു; പിണറായി വിജയനെ സിപിഐഎം മാറ്റിനിർത്തണമെന്ന് കെ.എം. ഷാജഹാൻ

09 Oct 20264 views 3 min read
സിഎംആർഎൽ കേസിൽ എഫ്ഐആർ ഇടാനുള്ള ഉത്തരവ് വിഎസിന് സമർപ്പിക്കുന്നു; പിണറായി വിജയനെ സിപിഐഎം മാറ്റിനിർത്തണമെന്ന് കെ.എം. ഷാജഹാൻ
Advertisement

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ താൻ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്നും, ഇതിലൂടെ അഴിമതി ആരോപണങ്ങളിൽ സിപിഐഎം ഇതുവരെ നിരത്തിയ വാദങ്ങളെല്ലാം പൊളിഞ്ഞതായും പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ. തെളിവുകളുടെ കണിക പോലുമില്ലെന്ന് പറഞ്ഞ് പിണറായി വിജയനെയും മകൾ വീണ ടി.യെയും രക്ഷിക്കാനാണ് പാർട്ടി ശ്രമിച്ചതെന്നും, എന്നാൽ തെളിവുകളുണ്ടെന്ന് ഹൈക്കോടതിക്ക് വ്യക്തമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമം നടത്തിയെന്നും വീണ ടി.യും മുഹമ്മദ് റിയാസും അഴിമതി നടത്തിയെന്നും ഷാജഹാൻ ആരോപിച്ചു. കാൽനൂറ്റാണ്ട് കാലം പാർട്ടിയെ ഏകാധിപതിയെപ്പോലെ നിയന്ത്രിച്ച പിണറായി വിജയൻ അഴിമതി നടത്തിയെന്ന് കോടതിയിൽ തെളിഞ്ഞിരിക്കുകയാണ്. ഉളുപ്പില്ലാത്ത നേതാവായതിനാൽ അദ്ദേഹം രാജി വെക്കില്ലെന്നും, പാർട്ടിയെ തകർത്തുകൊണ്ടിരിക്കുന്ന ഈ ഏകാധിപതിയെ മാറ്റിനിർത്താൻ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷമെങ്കിലും കേന്ദ്ര നേതൃത്വം തയ്യാറായില്ലെങ്കിൽ അന്ത്യം ഭീകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വി.എസ്. അച്യുതാനന്ദന് പൂർത്തിയാക്കാൻ കഴിയാതെ പോയ പോരാട്ടം ശിഷ്യനെന്ന നിലയിൽ താൻ പൂർത്തിയാക്കിയെന്നും, ഈ വിജയം വിഎസിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീൽ പോകരുതെന്നും, അപ്പീലിൽ തിരിച്ചടിയുണ്ടായാൽ പിണറായി വിജയനെ സംരക്ഷിക്കാൻ മാത്രം പ്രവർത്തിക്കുന്ന സർക്കാരെന്ന ആക്ഷേപം നേരിടേണ്ടി വരുമെന്നും ഷാജഹാൻ കൂട്ടിച്ചേർത്തു.

Tags:#സിഎംആർഎൽ എക്സാലോജിക് കേസ്#കെ എം ഷാജഹാൻ#പിണറായി വിജയൻ അഴിമതി ആരോപണം#വീണ ടി മുഹമ്മദ് റിയാസ്#ഹൈക്കോടതി എഫ്ഐആർ ഉത്തരവ്#വി എസ് അച്യുതാനന്ദൻ ശിഷ്യൻ#സിപിഐഎം കേന്ദ്ര നേതൃത്വം#സർക്കാർ ഡിവിഷൻ ബെഞ്ച് അപ്പീൽ#കേരള രാഷ്ട്രീയം#CMRL Exalogic Case FIR#KM Shajahan High Court Order#Pinarayi Vijayan Corruption Row#Veena Vijayan Muhammad Riyas Allegations#VS Achuthanandan KM Shajahan#Kerala High Court CMRL Verdict
Advertisement

Comments

Add a Comment

Our Channels

സിഎംആർഎൽ കേസ്: പിണറായി വിജയനെ മാറ്റിനിർത്തണമെന്ന് കെ.എം. ഷാജഹാൻ | Malayali Media