Malayali Media
Kerala

സത്യം ജയിച്ചു, പിണറായി പ്രതിയാകുമെന്ന് പണ്ടേ പറഞ്ഞതാണ്; മാസപ്പടി കേസ് ഹൈക്കോടതി ഉത്തരവിൽ മാത്യു കുഴൽനാടൻ എംഎൽഎ

09 Oct 202618 views 3 min read
സത്യം ജയിച്ചു, പിണറായി പ്രതിയാകുമെന്ന് പണ്ടേ പറഞ്ഞതാണ്; മാസപ്പടി കേസ് ഹൈക്കോടതി ഉത്തരവിൽ മാത്യു കുഴൽനാടൻ എംഎൽഎ
Advertisement

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് മാസപ്പടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതായി മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി വിജയൻ കേസിൽ പ്രതിപ്പട്ടികയിൽ വരുമെന്ന് താൻ വളരെ മുമ്പേ കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് കോടതികളെ സമീപിച്ചപ്പോഴും തനിക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും സുപ്രീം കോടതി കേസ് തള്ളിയപ്പോൾ കടുത്ത പരിഹാസവും ആക്ഷേപവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇത് ഇവിടെ അവസാനിക്കുന്നില്ലെന്നും സത്യം വിജയിക്കുമെന്നും അന്ന് സുപ്രീം കോടതി വളപ്പിൽ നിന്ന് താൻ പറഞ്ഞിരുന്നു. സുപ്രീം കോടതിക്ക് മുകളിലും ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും കുഴൽനാടൻ പറഞ്ഞു.

തന്റെ ഹർജി തള്ളിയ അതേ ഹൈക്കോടതി തന്നെ ഇപ്പോൾ പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത് ചരിത്രത്തിന്റെ കാവ്യനീതിയായി കാണുന്നു. 'ട്രൂത്ത് ഈസ് പവർഫുൾ' എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, പുതിയ ഉത്തരവിൽ തനിക്ക് ചെറുതല്ലാത്ത ആഹ്ലാദവും സന്തോഷവുമുണ്ടെന്നും വ്യക്തമാക്കി.

Tags:#മാത്യു കുഴൽനാടൻ എംഎൽഎ#സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസ്#പിണറായി വിജയനെതിരെ കേസ്#മുഹമ്മദ് റിയാസ്#ഹൈക്കോടതി ഉത്തരവ് മാസപ്പടി#സുപ്രീംകോടതി ഹർജി#കേരള രാഷ്ട്രീയം#Mathew Kuzhalnadan MLA#Masappadi Case High Court Order#Pinarayi Vijayan CMRL Case#Muhammad Riyas Exalogic Row#Mathew Kuzhalnadan Press Meet Kochi
Advertisement

Comments

Add a Comment

Our Channels

മാസപ്പടി കേസ്: പിണറായി പ്രതിയാകുമെന്ന് പണ്ടേ പറഞ്ഞതെന്ന് മാത്യു കുഴൽനാടൻ | Malayali Media