Malayali Media
Kerala

സിഎംആർഎൽ പണം പിണറായി വിജയന് ലഭിച്ച കൈക്കൂലി; ഡിജിപിക്ക് ഇഡി നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

09 Oct 20263 views 3 min read
സിഎംആർഎൽ പണം പിണറായി വിജയന് ലഭിച്ച കൈക്കൂലി; ഡിജിപിക്ക് ഇഡി നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്
Advertisement

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ലഭിച്ച തുക പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ 26 പേജുള്ള റിപ്പോർട്ടിന്റെ പൂർണ്ണ വിവരങ്ങൾ പുറത്ത്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ 9-നാണ് ഇഡി ഡിജിപിക്ക് കത്തയച്ചത്. 

ഐടി കൺസൾട്ടൻസി, മാർക്കറ്റിംഗ് സേവനങ്ങൾ എന്ന പേരിൽ സിഎംആർഎൽ ആകെ 2.78 കോടി രൂപ കൈമാറിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എക്സാലോജിക് സൊല്യൂഷൻസുമായി പ്രതിമാസം 3 ലക്ഷം രൂപ റിട്ടെയ്നർ നിശ്ചയിച്ച് സർവീസ് ലെവൽ എഗ്രിമെന്റ് ഉണ്ടാക്കുകയും, ഇതിനുപുറമെ വീണ ടിയെ വ്യക്തിപരമായി പ്രതിമാസം 5 ലക്ഷം രൂപ നിരക്കിൽ ഐടി & മാർക്കറ്റിംഗ് കൺസൾട്ടന്റായി നിയമിക്കുകയും ചെയ്തു.

എന്നാൽ വീണ ടിയോ അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസോ സിഎംആർഎല്ലിന് യാതൊരു തരത്തിലുള്ള സേവനങ്ങളും നൽകിയിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണം പിണറായി വിജയന് നൽകിയ കൈക്കൂലിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

24 ചാനലാണ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്.

Tags:#സിഎംആർഎൽ എക്സാലോജിക് കേസ്#ഇഡി റിപ്പോർട്ട് ഡിജിപിക്ക്#പിണറായി വിജയൻ കൈക്കൂലി ആരോപണം#വീണ ടി എക്സാലോജിക്#മുഹമ്മദ് റിയാസ്#2.78 കോടി രൂപ ഇടപാട്#ട്വന്റിഫോർ എക്സ്ക്ലൂസീവ്#കേരള രാഷ്ട്രീയം#CMRL Exalogic ED Report DGP#Pinarayi Vijayan Bribery Allegations#Veena Vijayan IT Consultancy#Twentyfour News CMRL Report#Kerala DGP ED Letter September 9
Advertisement

Comments

Add a Comment

Our Channels

മാസപ്പടി കേസ്: പിണറായിക്ക് ലഭിച്ചത് കൈക്കൂലിപ്പണമെന്ന് ഇഡി റിപ്പോർട്ട് | Malayali Media