തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിലേക്ക് അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ടെൻഡർ ക്ഷണിച്ചു. പ്രതിസന്ധി മുൻകൂട്ടി കണ്ട് വിവിധ സമയങ്ങളിലായി 300 മുതൽ 1300 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് ബോർഡിന്റെ നീക്കം.
മാസങ്ങൾ തിരിച്ചുള്ള കണക്കുകൾ പ്രകാരം ജനുവരിയിൽ 2400 മെഗാവാട്ടിനും ഫെബ്രുവരിയിൽ 2700 മെഗാവാട്ടിനും മാർച്ചിൽ 3000 മെഗാവാട്ടിനുമാണ് ടെൻഡർ നൽകിയിട്ടുള്ളത്. വേനൽ കടുക്കുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ 3900 മെഗാവാട്ട് വീതം വാങ്ങാനും ലക്ഷ്യമിടുന്നു.
മഴയിലെ വലിയ കുറവ്, ഡാമുകളിലെ ജലനിരപ്പ് താഴ്ന്നത്, ആഭ്യന്തര ഉൽപ്പാദനത്തിൽ ഉണ്ടായ 80 ശതമാനത്തിന്റെ ഇടിവ്, ദേശീയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാതിരുന്നത് എന്നിവയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കിയത്.





